ന്യൂദല്‍ഹി: പുതിയ മന്ത്രിസഭയില്‍ പഴയ മന്ത്രിമാരെത്തന്നെ നിലനിര്‍ത്താനുള്ള അരവിന്ദ് കെജ്‌രിവാളിന്റെ തീരുമാനത്തെ പിന്തുണച്ച് മനീഷ് സിസോദിയ.
” നേരത്തെയുണ്ടായിരുന്ന അതേ മന്ത്രിസഭ ആവര്‍ത്തിക്കാനുള്ള അരവിന്ദ് കെജ്‌രിവാള്‍ ജിയുടെ തീരുമാനത്തില്‍ ഒരു ശരികേടുമില്ല. ജനങ്ങള്‍ മന്ത്രിസഭയുടെ പ്രവര്‍ത്തനത്തില്‍ സന്തുഷ്ടരാണ്. ആ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ ജയിച്ചതും”, സിസോദിയ പറഞ്ഞു.
അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയ പത്പര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്ന് 2073 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
ജനങ്ങളുടെ വിശ്വസ്തത നിലനില നിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്ന് സിസോദിയ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ദല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് വീണ്ടും അധികാരത്തിലേറും. മൂന്നാമത്തെ തവണയാണ് കെജ്‌രിവാള്‍ ദല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.
70 സീറ്റില്‍ 62 സീറ്റുകളാണ് ആം ആദ്മി നേടിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രാംലീല മൈതാനത്ത് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സ്ത്യവാചകംചൊല്ലിക്കൊടുക്കും. കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന മനീഷ് സിസോദിയ, ഇമ്രാന്‍ ഹുസൈന്‍, സത്യേന്ദര്‍ ജെയ്ന്‍, ഗോപാല്‍ റായ്, കൈലാഷ് ഗഹ്ലോട്ട്, രാജേന്ദ്ര ഗൗതം എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. അതിഷി, രാഘവ് ചദ്ധ എന്നിവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന രീതിയില്‍ ചര്‍ച്ചയുണ്ടായിരുന്നെങ്കിലും കെജ്‌രിവാള്‍ പഴയ മന്ത്രിസഭയെത്തന്നെ നിലനിര്‍ത്തുകയായിരുന്നു.