പട്ന: കേന്ദ്രസര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്.
വിലക്കയറ്റവും ഇന്ധനവില വര്‍ധനവും കാരണം പൊറുതിമുട്ടി രാജ്യത്തെ ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കുകയാണെന്ന് തേജസ്വി യാദവ് പറഞ്ഞു.
രാജ്യത്ത് വിലക്കയറ്റം രൂക്ഷമാണ്. നട്ടെല്ലൊടിഞ്ഞ അവസ്ഥയിലാണ് ജനം. വിലക്കയറ്റം നിയന്ത്രിക്കുമെന്ന് പറയുന്ന കേന്ദ്രവും പ്രധാനമന്ത്രിയും പക്ഷേ അതിനായി ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും തേജസ്വി പറഞ്ഞു.
ഇന്ധനവില റോക്കറ്റ് വേഗത്തില്‍ കുതിച്ചിട്ടും ബി.ജെ.പി. നേതാക്കള്‍ ഒരക്ഷരം മിണ്ടുന്നില്ലെന്നും തേജസ്വി കുറ്റപ്പെടുത്തി.
ഇന്ധന വിലവര്‍ധനവിനെതിരെ ആര്‍.ജെ.ഡി ഇന്ന് ബീഹാറില്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
ഇന്ധനവില വര്‍ധനവിനെതിരെ കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് ശശി തരൂരും രംഗത്തെത്തിയിരുന്നു. ഇന്ധനവില കുറക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സംസ്ഥാന സര്‍ക്കാരല്ല അത് ചെയ്യേണ്ടതെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്.
ആരോഗ്യകരമായ ഒരു സമ്പദ് വ്യവസ്ഥയില്‍ സംഭവിക്കുന്ന സാധാരണ വിലക്കയറ്റമല്ലിതെന്നും സമ്മര്‍ദ്ദത്തിലായ സമ്പദ്ഘടനയെ പ്രോല്‍സാഹിപ്പിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മോദി സര്‍ക്കാരിന്റെ ഏഴു വര്‍ഷത്തെ ദുര്‍ഭരണമാണ് ഇന്ധനവില വര്‍ധനയ്ക്കും സാധാരണക്കാരുടെ ദുരിതങ്ങള്‍ക്കും കാരണമെന്നും ഇന്ധന നികുതിയും സെസും കുറച്ച് അതിന്റെ പ്രധാന പങ്ക് സംസ്ഥാനങ്ങളുടെ നല്ല നടത്തിപ്പിനായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.