ന്യൂദല്‍ഹി: ഇന്ത്യ ഉള്‍പ്പെടെയുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് സ്‌നാപ്ചാറ്റ് വ്യാപിപ്പിക്കില്ലെന്ന സി.ഇ.ഒ ഇവാന്‍ സ്പീഗെലിന്റെ പ്രസ്താവനയ്‌ക്കെതിരെയെലുള്ള ഇന്ത്യക്കാരുടെ പ്രതിഷേധത്തില്‍ പണികിട്ടിയവരില്‍ സ്‌നാപ്ഡീലും.
സ്‌നാപ്ചാറ്റ് എന്നതിനു പകരം ആളുകള്‍ തെറ്റിദ്ധരിച്ച് ഇ കോമേഴ്‌സ് വെബ്‌സൈറ്റായ സ്‌നാപ്ഡീലിന്റെ ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് സ്‌നാപ്ഡീലിനു തിരിച്ചടിയായത്.
സ്‌നാപ്ഡീലിന്റെ ആപ്പ് സ്റ്റോര്‍ റിവ്യൂകള്‍ ആളുകള്‍ ട്വീറ്റു ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഈ അബദ്ധം പുറത്തായത്. സ്‌നാപ്ഡീലിന് മിനിമം റേറ്റിങ് നല്‍കിയെന്നും ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്തുവെന്നും അറിയിച്ചാണ് ആളുകള്‍ സ്‌ക്രീന്‍ഷോട്ടുകള്‍ ഇടുന്നത്.
അബദ്ധം ശ്രദ്ധയില്‍പ്പെടുത്തി ഇത്തരം സ്‌ക്രീന്‍ഷോട്ടുകള്‍ക്കു കീഴില്‍ ചിലര്‍ കമന്റും രേഖപ്പെടുത്തുന്നുണ്ട്.
Must Read:ഗോരക്ഷയുടെ പേരില്‍ കേരളത്തിലും അതിക്രമം: ആക്രമണത്തിന് ഇരയായത് ആലങ്ങാട് സ്വദേശി
എന്തായാലും ഇത്തരം പ്രതിഷേധങ്ങള്‍ സ്‌നാപ്ഡീലിന് പുതുമയൊന്നുമല്ല. നേരത്തെ അസഹിഷ്ണുത വിവാദമുയര്‍ന്ന വേളയില്‍ സ്‌നാപ്ഡീല്‍ ബ്രാന്റ് അംബാസിഡറായ ആമിര്‍ഖാന്‍ ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന തരതത്തില്‍ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് സ്‌നാപ്ഡീലിനെതിരെ ഇത്തരത്തില്‍ ഓണ്‍ലൈന്‍ ആക്രമണമുണ്ടായിരുന്നു.