പെന്റാവാലന്റ് സുരക്ഷിതം; വ്യാപിക്കണമെന്ന് വിദഗ്ത സമിതി
India
പെന്റാവാലന്റ് സുരക്ഷിതം; വ്യാപിക്കണമെന്ന് വിദഗ്ത സമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th October 2013, 1:04 pm

[]ന്യൂദല്‍ഹി:  കുട്ടികള്‍ക്ക് നല്‍കുന്ന പ്രതിരോധ കുത്തിവെപ്പ് പെന്റാവാലന്റ് വ്യാപിപ്പിക്കണമെന്ന് ദേശീയ സാങ്കേതിക ഉപദേശക സമിതി. പേറ്റന്റ് വാലന്റ് സുരക്ഷിതമാണെന്നും കുട്ടികളുടെ മരണത്തിന് വാക്‌സിനുമായി ബന്ധമില്ലെന്നും വിദഗ്ദ സമിതി കണ്ടെത്തി.

പെന്റാവാലന്റ് കുത്തിവെപ്പിനെ തുടര്‍ന്ന് കുട്ടികള്‍ മരിച്ചെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംഭവം അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം വിദഗ്ത സമിതിയെ നിയോഗിച്ചിരുന്നു.

ഡിഫ്തീരിയ, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങി ശിശുരോഗങ്ങള്‍ പ്രതിരോധിക്കാന്‍ 2011 ഡിസംബര്‍ 14 നാണ് കേരളത്തില്‍ പൊതു പ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെന്റാവലന്റ് വാക്‌സിനേഷന്‍ ആരംഭിച്ചത്.

പെന്റാവലന്റ് വാക്‌സിനേഷനെത്തുടര്‍ന്ന് ഒരു വയസ്സില്‍ താഴെയുള്ള 21 കുഞ്ഞുങ്ങളാണ് രാജ്യത്ത് മരിച്ചത്. ഇതില്‍ 15 മരണം കേരളത്തിലാണ്.
പെന്റാവാലന്റ് വാക്‌സിന്‍ നല്‍കി 72 മണിക്കൂറിനുള്ളില്‍ കുട്ടികള്‍ മരണമടഞ്ഞുവെന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇതേകുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷത്തിന് ഉത്തരവിട്ടിരിന്നത്.