[]തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ. പബ്ളിക് എക്സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റിയുടേതാണ് ശുപാര്‍ശ.
പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കണമെന്നും ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം ഫണ്ടില്‍ നിക്ഷേപിക്കണമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.
അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഈ തുക പലിശ സഹിതം തിരിച്ചു നല്‍കണമെന്നും പറയുന്നു. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും സമിതി ചൂണ്ടിക്കാട്ടി.
പെന്‍ഷന്‍ വിതരണത്തിന് പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കണമെന്നും ശുപാര്‍ശയുണ്ട്. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു.
നിലവില്‍ 56 ആണ് പെന്‍ഷന്‍ പ്രായം. ആയുര്‍ദൈര്‍ഘ്യം പരിഗണിച്ച് 58 ആക്കി ഉയര്‍ത്താനാണ് ഇപ്പോള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ദ്ധിപ്പിക്കണമെന്നും അനധികൃത നിയമനങ്ങള്‍ക്ക് പിഴ ഈടാക്കണമെന്നും വി.എച്ച്.എസ്.സി ഹയര്‍ സെക്കണ്ടറിയില്‍ ലയിപ്പിക്കണമെന്നും ധനവിനിയോഗ അവലോകന സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചു.
സര്‍വകലാശാലയില്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. പല വകുപ്പുകളുടേയും വാര്‍ഷിക പദ്ധതി ചിലവ് മോശമാണെന്നും സമിതി വിലയിരുത്തി.