| Monday, 22nd May 2017, 10:35 am

എല്ലാ വീടുകളുടെയും ചുമരുകളില്‍ റിബ്ബണ്‍ കെട്ടിയ ലിംഗത്തിന്റെ ചിത്രം; ക്ഷേത്രത്തിലെ പൂജാരി അനുഗ്രഹിക്കുന്നത് ലിംഗ മാതൃകയിലുള്ള തടി തലയില്‍ കൊട്ടി; അനുഭവം പങ്കുവെച്ച് മലയാളി യുവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലൈംഗികാതിക്രമത്തിന് ശ്രമിച്ച സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിയുടെ നടപടിയെ അഭിനന്ദിച്ച് ലോകമാധ്യമങ്ങള്‍ ഉള്‍പ്പെടെ രംഗത്തെത്തുമ്പോള്‍ ഭൂട്ടാനില്‍ നിന്നും കൗതുകകരമായ ഒരു വാര്‍ത്ത പങ്കുവെക്കുകയാണ് ഗ്രാഫിക് നോവലിസ്റ്റ് ഷാരോണ്‍ റാണി.

ഭൂട്ടാനില്‍ പുരുഷ ലിംഗത്തെ ഐശ്വര്യത്തിന്റെ ചിഹ്നമായാണ് കാണുന്നതെന്നും ഓരോ വീടിന്റേയും ചുമരുകളില്‍ റിബ്ബണ്‍ കെട്ടിയ ലിംഗത്തിന്റെ ചിത്രങ്ങള്‍ വരച്ചുവെച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു. ആദ്യമായി ഭൂട്ടാനില്‍ എത്തിയ താന്‍ ഈ കാഴ്ച കണ്ട അത്ഭുതപ്പെട്ടെന്നും ഷാരോണ്‍ പറയുന്നു.

ഇന്നും പുനാഖ മേഖലയിലെ ഒരു ക്ഷേത്രത്തില്‍ പോയാല്‍, ലിംഗത്തിന്റെ മാതൃകയിലുള്ള തടി തലയില്‍ കൊട്ടിയാണ് പൂജാരി അനുഗ്രഹിക്കുകയെന്നും ക്ഷേത്രത്തില്‍ നിന്നും പുറത്തേക്ക് ഒഴുകുന്ന തീര്‍ത്ഥം ലിംഗമാതൃകയിലുള്ളതാണെന്നും ഷാരോണ്‍ പറയുന്നു.

ഷാരോണ്‍ റാണിയുടെ വാക്കുകള്‍ ഇങ്ങനെ..

ആദ്യമായി ഭുട്ടാനില്‍ എത്തിയപ്പോള്‍ ആകെ അദ്ഭുതമായിരുന്നു. എല്ലാ വീടുകളുടെയും ചുമരുകളില്‍ റിബ്ബണ്‍ കെട്ടിയ ലിംഗത്തിന്റെ ചിത്രങ്ങള്‍. ഐശ്വര്യത്തിന്റെ ചിഹ്നമായാണ് അവര്‍ അതിനെ കാണുന്നത്.


Dont Miss ലിംഗമുറി നിയമം താമസിയാതെ നടപ്പില്‍ വരും അതോടെ കത്തി കച്ചവടം പൊടിപൊടിക്കും: ജോയ് മാത്യു


നമ്മുടെ നാട്ടിലെ ശിവലിംഗം പോലെ. ഭൂട്ടാനിലെ പുനാഖ എന്ന സ്ഥലത്തു ഒരു പ്രത്യേക ക്ഷേത്രം തന്നെയുണ്ട്. പേര് “ചിമ്മി ലഖാങ് “. അവിടെ പണ്ട് പണ്ട് ഒരു സന്യാസി ഉണ്ടായിരുന്നു. പേര് “ഡ്രൂക്പ കിന്‍ലെ “, “ദി ഡിവൈന്‍ മാഡ് മാന്‍” എന്നായിരുന്നു ആള്‍ അറിയപ്പെട്ടിരുന്നത്.

തന്റെ ലിംഗം പ്രദര്‍ശിപ്പിച്ച് അന്ന് നിലവില്‍ നിന്നിരുന്ന സദാചാരത്തെ ചോദ്യം ചെയ്യുകയും, പിശാചുക്കളെ ഓടിക്കുകയും ചെയ്തിരുന്നു എന്നാണ് കഥ. ഇപ്പോഴും ആ ക്ഷേത്രത്തില്‍ പോയാല്‍ തടിയുടെ ഒരു കൂറ്റന്‍ ലിംഗം നമ്മുടെ തലയില്‍ കൊട്ടിയാണ് പൂജാരി അനുഗ്രഹിക്കുക.

We use cookies to give you the best possible experience. Learn more