[share]
[]ന്യൂദല്‍ഹി: അമേരിക്കന്‍ പണ്ഡിത വെന്‍ഡി ഡൊനിഗറിന്റെ ദ് ഹിന്ദൂസ്: ആന്‍ ആള്‍ട്ടര്‍നെറ്റീവ് ഹിസ്റ്ററി എന്ന പുസ്തകം പിന്‍വലിക്കാന്‍ പുസ്തക പ്രസാധകരായ പെന്‍ഗ്വിന്‍ തീരുമാനിച്ചു.
പുസ്തകം ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്നാരോപിച്ച് ശിക്ഷാ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടന ദല്‍ഹി കോടതിയെ സമീപിച്ചിരുന്നു.
കോടതിയുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് പുസ്തകം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ആറ് മാസത്തിനുള്ളില്‍ മുഴുവന്‍ കോപ്പിയും നശിപ്പിക്കണമെന്നും പുസ്തകം വില്‍ക്കുകയോ പുനപ്രസിദ്ധീകരിക്കുകയോ ചെയ്യില്ലെന്നുമാണ് കരാര്‍.
പെന്‍ഗ്വിനും ശിക്ഷാ ബച്ചാവോ ആന്ദോളനും എസ്.സി.ആര്‍.ഐ.ബി.ഡി. ഡോട്ട് കോം വഴി നടത്തിയ സംഭാഷണം ചോര്‍ന്നതിനെ തുടര്‍ന്നാണ് ഇക്കാര്യം പുറത്തറിഞ്ഞത്.
തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ബുക്കിന്റെ ഇ കോപ്പികള്‍ ടോറന്റ് ലിങ്കുകള്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങി. നിരവധി ട്വിറ്റര്‍ അക്കൗണ്ടുകളും ഷെയര്‍ ചെയ്തിട്ടുണ്ട്.
തീരുമാനം നിരാശാജനകമാണെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ട്വിറ്ററില്‍ പ്രതികരിച്ചു. പെന്‍ഗ്വിനിന്റെ തീരുമാനം അത്യന്തം ദാരുണമാണെന്ന് കേന്ദ്ര മന്ത്രി ജയറാം രമേശ് അഭിപ്രായപ്പെട്ടു.