പെന്‍സില്‍ മുനയില്‍ ആരോഗ്യമന്ത്രിമാരുടെ പേര് കൊത്തിയെടുത്ത് വിദ്യാര്‍ത്ഥി ഏഷ്യന്‍ ബുക് ഓഫ് റെക്കോഡ്സില്‍
Kerala News
പെന്‍സില്‍ മുനയില്‍ ആരോഗ്യമന്ത്രിമാരുടെ പേര് കൊത്തിയെടുത്ത് വിദ്യാര്‍ത്ഥി ഏഷ്യന്‍ ബുക് ഓഫ് റെക്കോഡ്സില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th October 2020, 11:34 am

പാലക്കാട്: പെന്‍സില്‍ മുനയില്‍ രാജ്യത്തെ ആരോഗ്യമന്ത്രിമാരുടെ പേര് കൊത്തിയെടുത്ത് അഭിജിത് രാജ് ഏഷ്യന്‍ ബുക് ഓഫ് റെക്കോഡ്സില്‍. 28 സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ പേരുകളാണ് നെഹ്‌റു കോളജ് ഓഫ് ആര്‍ക്കിടെക്ചറിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ അഭിജിത്ത് പെന്‍സില്‍ മുനയില്‍ കൊത്തിയെടുത്തത്.

ഓരോ സംസ്ഥാനത്തെയും പ്രാദേശിക ഭാഷയിലാണ് അതത് ആരോഗ്യമന്ത്രിമാരുടെ പേരുകള്‍ 21കാരനായ അഭിജിത്ത് കൊത്തിയത്. ഒരു ദിവസം 13 മണിക്കൂര്‍ ഇതിനായി ചെലവഴിച്ചു.

ഓരോ സംസ്ഥാനത്തെയും ആരോഗ്യ മന്ത്രിമാരുടെ പേരുകള്‍ ഇനിഷ്യലുകള്‍ സഹിതമാണ് കൊത്തിയിരിക്കുന്നത്. സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചായിരുന്നു കൊത്തുപണി.നേരത്തെ അഭിജിത്ത് ഇന്ത്യന്‍ ബുക്‌സ് ഓഫ് റെക്കോഡ്സിലും ഇടംനേടിയിരുന്നു. കടമ്മനിട്ട കൊച്ചുഴത്തില്‍ വീട്ടില്‍ പരേതനായ രാജുവിന്റെയും സുമയുടെയും മകനാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pencil Art