ബ്രസീലിന്റെ സീരിയുടെ അവസാന റൗണ്ടില്‍ ഫോര്‍ട്ടാലെസയോട് 2-1 ന് പരാജയപ്പെട്ടതിനെ തുടര്‍ന്ന് പെലയുടെ മുന്‍ ക്ലബ് സാന്റോസ് അവരുടെ 111 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി തരംതാഴ്ത്തപ്പെട്ടു.
ബ്രസീലിന്റെ ടോപ് ഫ്‌ലൈറ്റില്‍ നിന്ന് ഒരിക്കലും തരംതാഴ്ത്തപ്പെടാത്ത മൂന്ന് ക്ലബ്ബുകളില്‍ ഒന്നാണ് കോസ്റ്റല്‍ സിറ്റി ടീം, എന്നാല്‍ വിജയിക്കാതെ അഞ്ച് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 43 പോയിന്റുമായി പതിനേഴാം സ്ഥാനത്തേക്ക് താഴുകയായിരുന്നു. പരാജയത്തെ തുടര്‍ന്ന് ഹോം ഗ്രൗണ്ടില്‍ ആരാധകരുടെ വമ്പന്‍ വികാരപ്രകടനങ്ങളും ഉണ്ടായിരുന്നു.
20 ടീമുകള്‍ ഉള്ള ഡിവിഷനില്‍ നിന്ന് അമേരിക്ക മിനിറോ, കൊറിറ്റിബ, ഗോയാസ്, എന്നിവര്‍ നേരത്തെ തന്നെ തരംതാഴ്ത്തപ്പെടുമെന്ന് ഉറപ്പിച്ചിരുന്നു.
സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബഹിയ അത്ലറ്റികോ മിനൈറോയ്‌ക്കെതിരെ 4-1 ന് തകര്‍പ്പന്‍ വിജയത്തോടെ ടോപ് ഫ്‌ലൈറ്റ് പദവി ഉറപ്പിച്ചു. അതേസമയം ബ്രാഗന്റി നോയ്ക്കെതിരെ 2-1 വിജയിച്ചതോടെ വാസ്‌കോഡഗാമ ഡ്രോപ്പ് സോണില്‍ നിന്ന് പുറത്തായി. രണ്ടാം പകുതിയില്‍ ഫോര്‍ട്ടലേസക്കൊപ്പം 1-1 ന് സമനിലയില്‍ നില്‍ക്കുകയും ബ്രാഗാന്റിനോ 1-1 ന് വാസ്‌കോയെ പിടിച്ചുനിര്‍ത്തിയ സാന്‍ഡോസ് തരംതാഴ്ത്തല്‍ തടയാമെന്ന് കരുതിയിരുന്നു.
എന്നാല്‍ 82ാം മിനിറ്റില്‍ വാസ്‌കോക്ക് വേണ്ടി സര്‍ജിഞ്ഞോ നേടിയ ഗോളും ഫോര്‍ട്ടലസയുടെ ലൂസറോയുടെ സ്റ്റോപ്പേജ് ടൈം ഗോളും ഹോം ആരാധകര്‍ക്ക് മുന്നില്‍ മൂന്നുതവണ കോപ്പ ലിബര്‍ട്‌ഡോസ് ചാമ്പ്യന്മാരായ സാന്റോസിനെ തരംതാഴ്ത്തി.
പട്ടികയുടെ മറ്റേ അറ്റത്ത് ജൂലൈയില്‍ റയല്‍ മാഡ്രിഡില്‍ ചേരാന്‍ പോകുന്ന എന്‍ട്രിക് 21 ാം മിനുട്ടില്‍ ഗോള്‍ നേടി ക്രൂസെയ്‌റോയില്‍ 1-1 ന് എത്തിക്കാന്‍ പല്‍മേറിയസ് സഹായിച്ചപ്പോള്‍ അത് ബാക്ക് ടു ബാക്ക് ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡും 12ാം കിരീടവും ടീമിന് ഉറപ്പാക്കി.
അന്തരിച്ച ബ്രസീല്‍ ഇതിഹാസം പെലെ സാന്റോസിനെ ലോക ഫുട്‌ബോളിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബുകളില്‍ ഒന്നാക്കി മാറ്റാന്‍ സഹായിച്ചിരുന്നു. 1950 കളിലും 1960കളിലും 10 സംസ്ഥാനങ്ങളും ആറ് ബ്രസീലിയന്‍ ലീഗ് കിരീടങ്ങളും നേടിയ സുവര്‍ണ്ണ കാലഘട്ടം ഉണ്ടായിരുന്നു ടീമിന്. 1962ലും 1963ലും തെക്കേ അമേരിക്കയുടെ ചാമ്പ്യന്‍സ് ലീഗിന് തുല്യമായ കോപ്പ ലിബര്‍ട്ടഡോര്‍സ് ഉയര്‍ത്തിയിരുന്നു. അതേ വര്‍ഷം തന്നെ യൂറോപ്പിന്റെയും തെക്കേ അമേരിക്കയിലെയും മുന്‍നിര ടീമുകള്‍ കളിച്ച ട്രോഫിയായ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പും ടീം സ്വന്തമാക്കിയിരുന്നു.
പെലെയെ കൂടാതെ മുന്‍ എസി മിലാന്‍ സ്‌ട്രൈക്കര്‍ റോബിഞോ, ബ്രസീലിന്റെ ടോപ് സ്‌കോറര്‍ നെയ്മര്‍, റയല്‍ മാഡ്രിഡ് ഫോര്‍വേഡ് റോഡ്രിഗോ തുടങ്ങിയ മികച്ച കളിക്കാരെ സാന്റോസ് സൃഷ്ടിച്ചിരുന്നു.
Content Highlight: Pele’s Sandos were relegated for the first time in 111 years