മെക്‌സികോ: അടുത്ത മാസം ലോകകപ്പ് ഫുട്‌ബോള്‍ നടക്കാനിരിക്കെ രാജ്യത്ത് നടക്കുന്ന സാമൂഹിക പ്രക്ഷോഭങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഫുട്‌ബോള്‍ ഇതിഹാസം പെലെ. ഇത്തരം പ്രക്ഷോഭങ്ങള്‍ ഫുട്‌ബോള്‍ പ്രേമികളെ ഭയചകിതരാക്കുമെന്നും ഇത് വിദേശ രാജ്യങ്ങളില്‍ നിന്ന കാണികളെ കുറയ്ക്കാന്‍ കാരണമാവുമെന്നും പെലെ പറഞ്ഞു.
പ്രക്ഷോഭങ്ങള്‍ തുടരുകയാണെങ്കില്‍ അത് ടൂര്‍ണ്ണമെന്റിനെ ബാധിക്കുമെന്ന് മെക്‌സികോയില്‍ വെച്ച് നടന്ന പത്രസമ്മേളത്തില്‍ വെച്ചാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. 25 ശതമാനത്തോളം വിദേശികള്‍ ബ്രസീലില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ആശങ്കാകുലരാണ്. അവര്‍ യാത്ര ഉപേക്ഷിക്കുമെന്നാണ് ഞാന്‍ കരുതുന്നത്- ടൂര്‍ണ്ണമെന്റ് അംബാസിഡര്‍ കൂടിയായ പെല പറഞ്ഞു.
ഇത് ബ്രസീലിന് വന്‍ നഷ്ടമാണെന്നും എന്നാല്‍ ദേശീയ ഫുട്‌ബോള്‍ ടീം രാജ്യത്തെ രാഷ്ട്രീയ അഴിമതിക്ക് ഉത്തരവാദികളല്ലെന്നും പെലെ പറഞ്ഞു. ജൂണ്‍ 12ന് ആദ്യ കിക്ക് ഓഫ് നടക്കാനിരിക്കെ രാജ്യത്ത് പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്.
ബ്രസീലിയന്‍ ടീമില്‍ വിശ്വാസനുണ്ടെന്ന് പറഞ്ഞ പെലെ മറ്റ് ടീമിനോക്കാള്‍ കൂടുതല്‍ തവണ ലോകകപ്പ് നേടിയതിനാല്‍ ഇത്തവണയും ജയം ടീമിന്റെ കടമയാണെന്നാണ് ആളുകള്‍ ചിന്തിക്കുകയെന്നും പെലെ പറഞ്ഞു.