ന്യൂദല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതി നിയോഗിച്ച സമിതി പ്രധാനമായും അന്വേഷിക്കുക ഏഴ് കാര്യങ്ങള്‍. വിധി പ്രസ്താവത്തിനിടെ സ്വകാര്യതയാണ് പ്രധാനമെന്ന് കോടതി പറഞ്ഞിരുന്നു.
കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ രൂക്ഷ വിമര്‍ശനമാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് നടത്തിയത്.
മൂന്നംഗ സമിതിയാണ് പെഗാസസ് വിഷയം പരിശോധിക്കുന്നത്. ഏഴ് വിഷയങ്ങളിലാണ് സമിതി പ്രധാനമായും അന്വേഷണം നടത്തുക.
വസ്തുതാപരമായ വശങ്ങള്‍ പരിശോധിക്കുന്നതിന് റിട്ട് അധികാരപരിധിയിലുള്ള പരിമിതി. പൗരന്മാരുടെ സാങ്കേതികവിദ്യയുടെ ഉപയോഗം സംബന്ധിച്ച ചോദ്യം പോലും തര്‍ക്കമുള്ളതാണ്, ഇതില്‍ വസ്തുതാപരമായ പരിശോധന ആവശ്യമാണ്.
മൂന്നംഗ അന്വേഷണ സമിതിയും ഈ സമിതിയെ സഹായിക്കാന്‍ ഒരു സാങ്കേതിക സമിതിയും എന്നതാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഘടന.
മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലുള്ള കമ്മിറ്റിയായിരിക്കും അന്വേഷണം നടത്തുക. മുന്‍ ഐ.പി.എസ് ഓഫീസര്‍ അലോക് ജോഷി, ഡോ. സന്ദീപ് ഒബ്റോയ് എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങള്‍.
ഇവരെ സഹായിക്കുന്ന സാങ്കേതിക സമിതിയിലും മൂന്നംഗങ്ങളായിരിക്കും ഉണ്ടാകുക.