| Saturday, 24th July 2021, 4:11 pm

പെഗാസസിന് നന്ദിയാണ് പറയേണ്ടത്; വിവാദത്തിനിടെ ഇസ്രാഈലി കമ്പനിയായ എന്‍.എസ്.ഒ.

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഇസ്രാഈലി ചാര സോഫ്റ്റ്‌വെയറായ പെഗാസസിനെ ന്യായീകരിച്ച് മാതൃ കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ്.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ രാത്രി നന്നായി ഉറങ്ങുന്നതും തെരുവുകള്‍ സുരക്ഷിതമായിരിക്കുന്നതും പെഗാസസ് പോലുള്ള സോഫ്റ്റ് വെയര്‍ കാരണമാണെന്നാണ് കമ്പനി പറഞ്ഞത്.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വലിയ രീതിയിലുള്ള വിവാദങ്ങള്‍ ഉണ്ടാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് എന്‍.എസ്.ഒയുടെ പ്രതികരണം.

‘ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ രാത്രി നന്നായി ഉറങ്ങുന്നു, സുരക്ഷിതമായി തെരുവുകളില്‍ നടക്കുന്നു, പെഗാസസിനും സമാനമായ സാങ്കേതികവിദ്യകള്‍ക്കും നന്ദി, ലോകമെമ്പാടുമുള്ള രഹസ്യാന്വേഷണ ഏജന്‍സികളെയും നിയമ നിര്‍വ്വഹണ ഏജന്‍സികളെയും കുറ്റകൃത്യങ്ങള്‍, തീവ്രവാദം, പീഡോഫീലിയ എന്നിവ തടയുന്നതിനും അന്വേഷിക്കുന്നതിനും ഇവ സഹായിക്കുന്നു, ”എന്‍.എസ്.ഒയുടെ വക്താവ് പറഞ്ഞു.

നേരത്തെ ഫോണ്‍ ചോര്‍ത്തലില്‍ വിശദീകരണവുമായി കമ്പനി രംഗത്തെത്തിയിരുന്നു. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷിക്കുമെന്നാണ് എന്‍.എസ്.ഒ. ഗ്രൂപ്പ് പറഞ്ഞത്. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തതിന്റെ വിശ്വസനീയമായ തെളിവുകള്‍ നല്‍കിയാല്‍ സമഗ്രമായി അന്വേഷിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചിരുന്നു.

അന്വേഷണം നടത്തി ആവശ്യമെങ്കില്‍ ആ സേവനം അവസാനിപ്പിക്കുമെന്നു് പറഞ്ഞ കമ്പനി എന്‍.എസ്.ഒ. ഒരു ടെക്നോളജി കമ്പനിയാണെന്നും ഉപയോക്താക്കളുടെ ഡാറ്റയിലേക്ക് പ്രവേശനമില്ലെന്നും എന്നാല്‍, ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ നല്‍കാന്‍ ഉപയോക്താക്കള്‍ ബാധ്യസ്ഥരാണെന്നും കമ്പനി പറഞ്ഞിരുന്നു.

പെഗാസസ് ഉപയോഗിച്ച് ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകള്‍ ചോര്‍ത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Pegasus Maker Says Millions Sleep Well At Night Due To Such Technologies

We use cookies to give you the best possible experience. Learn more