| Wednesday, 20th February 2019, 5:58 pm

'ഭാര്യയോട് അങ്ങനെ പറഞ്ഞുകാണും, എന്നാലത് പാർട്ടിയുടെ തീരുമാനമല്ല': കോടിയേരി ബാലകൃഷ്‌ണൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതി പീതാംബരന്റെ കുടുംബത്തിന്റെ വെളിപ്പെടുത്തൽ തള്ളി സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്നും ഭർത്താവ് കേസിൽ അകപെട്ടതിന്റെ വിഷമത്തിലായിരിക്കാം പീതാംബരന്റെ ഭാര്യ മഞ്ജു അങ്ങനെ പറഞ്ഞതെന്നും കോടിയേരി പറഞ്ഞു. പീതാംബരം കൊലപാതകത്തിൽ പങ്കെടുത്തില്ലെന്നും കുറ്റം ഏറ്റെടുക്കുകയായിരുന്നു എന്നുമുള്ള മഞ്ജുവിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.

Also Read “സന്ദേശം എന്ത് സന്ദേശമാണ് നൽകുന്നത്?”; ചർച്ചയായി ശ്യാം പുഷ്‌ക്കരന്റെ “സന്ദേശം” റിവ്യൂ

“പാര്‍ട്ടി പറഞ്ഞിട്ടാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് ഭാര്യയോട് ഭര്‍ത്താവ് പറഞ്ഞിട്ടുണ്ടായിരിക്കാം. പാര്‍ട്ടിക്ക് അങ്ങനെയൊരു തീരുമാനം ഉണ്ടായിരുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരൊക്കെ ഇത് പാര്‍ട്ടി തീരുമാനമാണ് എന്ന് പറഞ്ഞാവും അത് ചെയ്യുക. ചെയ്യുന്ന ആള്‍ വിചാരിക്കുക താൻ തന്നെയാണ് പാര്‍ട്ടി എന്നാണ്. പാര്‍ട്ടിയിൽ നിന്നും അങ്ങനെയൊരു തീരുമാനം ഉണ്ടായിട്ടില്ല. ഇക്കാര്യം അവിടുത്തെ ലോക്കല്‍ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും വ്യക്തമാക്കിയിട്ടുള്ളതാണ്.” കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

പീതാബരന്റെ കുടുംബം പാർട്ടി തീരുമാനപ്രകാരമാണ് കൊലപാതകങ്ങൾ നടന്നതെന്ന് വിചാരിച്ചിരിക്കാമെന്നും ആ ധാരണയുണ്ടായതില്‍ പാര്‍ട്ടിയെയല്ല കുറ്റം പറയേണ്ടതെന്നും കോടിയേരി പറഞ്ഞു. പീതാംബരൻ കൊലപാതകക്കേസിൽ കുടുങ്ങിയപ്പോൾ കുടുംബത്തിന് വിഷമമുണ്ടാവാം. ആ അഭിപ്രായത്തിന് പ്രാധാന്യം കൊടുക്കേണ്ട. കോടിയേരി പറഞ്ഞു.

Also Read “”എല്ലായിടേയും ഇത് ചുമന്ന് പോകേണ്ട കാര്യമില്ല””; സര്‍ക്കാര്‍ പരിപാടിയില്‍ ചെഗുവേരയുടെ പടമുള്ള കൊടിയുയര്‍ത്തിയവരെ ശാസിച്ച് മുഖ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്തിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് സി.പി.ഐ.എം. പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന്, പീതാംബരന് കൊലപാതകത്തില്‍ പങ്കില്ലെന്നും മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുകയായിരുന്നെന്നും ഭാര്യ മഞ്ജു വെളിപ്പെടുത്തിയിരുന്നു.

We use cookies to give you the best possible experience. Learn more