കാസര്‍കോട്: പെരിയയിൽ നടന്ന ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ സി.പി.ഐ.എം മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ കാഞ്ഞങ്ങാട് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പിന് ശേഷം വൈകുന്നേരത്തോടെയാണ് പീതാംബരനെ കോടതിയിൽ ഹാജരാക്കിയത്. പീതാംബരൻ കൊലയുടെ ഉത്തരവാദിത്തം പൂർണ്ണമായും ഏറ്റെടുത്തു.
Also Read എസ്.ബി.ഐ. ജീവനക്കാരന്റെ ആത്മഹത്യ; അസ്വസ്ഥതപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങള്‍
കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത് സി.പി.ഐ.എം പ്രവർത്തകരാണെന്നും പെരിയയിലുണ്ടായ സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചുവെന്നും പോലീസ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. പീതാംബരന്റെ സാനിധ്യത്തിൽ പൊലീസ് രാവിലെ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെയാണ് കൊലക്കുപയോഗിച്ച ഇരുമ്പ് ദണ്ഡുകളും വാളുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തത്. കൊല നടത്തിയതിന് ശേഷം അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റിൽ ആയുധങ്ങൾ ഉപേക്ഷിച്ചിരുന്നു.
Also Read “ഭാര്യയോട് അങ്ങനെ പറഞ്ഞുകാണും, എന്നാലത് പാർട്ടിയുടെ തീരുമാനമല്ല”: കോടിയേരി ബാലകൃഷ്‌ണൻ
തെളിവെടുപ്പ് നടന്നുകൊണ്ടിരിക്കുന്നതിനിടെ നാട്ടുകാർ പീതാംബരൻ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ഇത് നേരിയ സംഘർഷത്തിന് ഇടയാക്കുകയും ചെയ്തു. കൊലപാതകത്തിെൻറ ഉത്തരവാദിത്തം പീതാംബരന്‍ ഏറ്റെടുത്ത് ക്വട്ടേഷന്‍ സംഘത്തിന് പങ്കില്ല എന്ന് മൊഴി നല്‍കുകയും ചെയ്തു. ഈ മൊഴി അന്വേഷണ സംഘം വിശ്വാസത്തിൽ എടുത്തിട്ടില്ല.