വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ ലയണല്‍ മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിക്കുന്നത്. ബാഴ്‌സയില്‍ മെസിയുടെ വരവും കാത്തിരിക്കുകയാണ് താരങ്ങളില്‍ പലരും. വിഷയത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ബാഴ്‌സലോണ മിഡ് ഫീല്‍ഡര്‍ പെഡ്രി.
മെസിക്കൊപ്പം കളം പങ്കിട്ട നിമിഷങ്ങള്‍ മറക്കാനാവാത്തതാണെന്നും അദ്ദേഹം ബാഴ്‌സയിലേക്ക് മടങ്ങി വരുമെന്ന് തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും പെഡ്രി പറഞ്ഞു. സ്പാനിഷ് ഔട്‌ലെറ്റായ സ്‌പോര്‍ട്ടിനോട് പെഡ്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താന്‍ ഞാന്‍ ഒത്തിരി ആഗ്രഹിക്കുന്നുണ്ട്. തീര്‍ച്ചയായും അത് മെസിയെയും ബാഴ്‌സലോണയെയും ആശ്രയിച്ചിരിക്കും. എന്നാലും അദ്ദേഹം തിരിച്ചുവരുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
ലിസ്ബണില്‍ നടന്ന ചാമ്പ്യന്‍സ് ലീഗിലെ ആദ്യ ദിനത്തില്‍ അധികമാരുമുണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാമത്തെ ദിവസം എല്ലാവരും എത്തി, മെസിയും ആല്‍ബയും ബുസിയുമൊക്കെയുണ്ടായിരുന്നു. അന്നത്തെ ദിവസം മറക്കാനാവാത്തതാണ്,’ പെഡ്രി പറഞ്ഞു.
ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് പെഡ്രി കാഴ്ചവെക്കുന്നത്. ബാഴ്‌സയുടെ ഈ സീസണിലെ ലാ ലിഗ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ പെഡ്രിക്ക് സാധിച്ചിരുന്നു. ബാഴ്‌സക്കായി കളിച്ച 26 ലീഗ് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളും ഒരു അസിസ്റ്റുമാണ് പെഡ്രിയുടെ സമ്പാദ്യം. കറ്റാലന്‍ ക്ലബ്ബിനായി ഇതുവരെ കളിച്ച 146 മത്സരങ്ങളില്‍ നിന്ന് 20 ഗോളും 15 അസിസ്റ്റുമാണ് താരം അക്കൗണ്ടിലാക്കിയിരിക്കുന്നത്.
അതേസമയം, ലയണല്‍ മെസിയുടെ ക്ലബ്ബ് ട്രാന്‍സ്ഫറിനെക്കുറിച്ച് അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല. വരുന്ന ജൂണില്‍ പി.എസ്.ജിയില്‍ നിന്ന് താരം വിടവാങ്ങുന്നതോടെ ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്ന കാര്യത്തില്‍ മെസി വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടില്ല.
സൗദി അറേബ്യന്ഡ ക്ലബ്ബായ അല്‍ ഹിലാലില്‍ നിന്ന വമ്പന്‍ ഓഫറാണ് താരത്തെ കാത്തിരിക്കുന്നത്. എന്നാല്‍ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് മെസി മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.