| Saturday, 22nd June 2024, 1:38 pm

ഗോളടിക്കാതെ റൊണാൾഡോയുടെ റെക്കോഡിനൊപ്പമെത്തി സ്പാനിഷ് താരം; ചരിത്രനേട്ടവുമായി ബാഴ്‌സയുടെ യുവരക്തം

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോകപ്പിലെ കരുത്തരുടെ പോരാട്ടത്തില്‍ ഇറ്റലിയെ ഏകപക്ഷീയമായ ഒരു ഗോളിന് സ്പെയ്ന്‍ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിന്റെ ആദ്യപകുതിയില്‍ ഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചിരുന്നില്ല.

രണ്ടാം പകുതിയില്‍ 56ാം മിനിട്ടില്‍ ഇറ്റാലിയന്‍ താരം റിക്കാര്‍ഡോ കാലഫിയോറിയുടെ ഓണ്‍ ഗോളിലൂടെയാണ് സ്പെയ്ന്‍ മുന്നിലെത്തിയത്. ഇറ്റാലിയന്‍ പോസ്റ്റില്‍ സ്പെയ്ന്‍ നടത്തിയ മുന്നേറ്റത്തില്‍ റിക്കാര്‍ഡോയുടെ കാലില്‍ തട്ടി പന്ത് പോസ്റ്റിലേക്ക് കയറുകയായിരുന്നു.

Also Read: അത് വിഷമിപ്പിച്ചു; ആ വീഡിയോക്ക് വന്ന കമന്റിലൂടെ ഞാന്‍ എത്ര മോശം നടനാകുമെന്ന് മനസിലായി: റോഷന്‍ മാത്യു

ഈ മത്സരത്തില്‍ കളത്തില്‍ ഇറങ്ങിയതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് സ്പാനിഷ് യുവതാരം പെഡ്രി സ്വന്തമാക്കിയത്. 21 വയസോ അതില്‍ താഴെയോ പ്രായമുള്ള സമയത്ത് മേജര്‍ ടൂര്‍ണമെന്റുകളില്‍ ദേശീയ ടീമിനുവേണ്ടി 12 മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് പെഡ്രി സ്വന്തമാക്കിയത്.

2020 യൂറോ കപ്പ്, 2022 ലോകകപ്പ്, 2024 യൂറോ കപ്പ് എന്നീ ടൂര്‍ണമെന്റുകളാണ് സ്‌പെയിനിനുവേണ്ടി പെഡ്രി കളിച്ചത്. 2020 യൂറോ കപ്പില്‍ ആറു മത്സരങ്ങളും പിന്നീട് രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന ലോകകപ്പില്‍ നാല് മത്സരങ്ങളും ഈ യൂറോകപ്പില്‍ രണ്ടു മത്സരങ്ങള്‍ കൂടി കളിച്ചതോടെയാണ് പെഡ്രി ചരിത്രം കുറിച്ചത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു. യൂറോ കപ്പിലും 2006 ലോകകപ്പിലും കളിച്ചുകൊണ്ടാണ് റൊണാള്‍ഡോ ഈ നേട്ടം കൈവരിച്ചത്.

Also Read: ഗെയ്‌ലിനെയും വാട്‌സനേയും തകര്‍ത്ത ‘പൂരന്റെ’ വെടിക്കെട്ട് പൂരം; സിക്‌സറടി വീരന്മാരുടെ കൊമ്പൊടിച്ച ഇവനെ ഭയക്കണം!

അതേസമയം മത്സരത്തില്‍ 20 ഷോട്ടുകളാണ് ഇറ്റലിയുടെ പോസ്റ്റിലേക്ക് സ്പെയ്ന്‍ ഉതിര്‍ത്തത്. ഇതില്‍ ഒമ്പത് എണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് നാല് ഷോട്ടുകള്‍ മാത്രമാണ് അസൂറിപടക്ക് നേടാന്‍ സാധിച്ചത്. ഇതില്‍ ഒന്ന് മാത്രമാണ് ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിക്കാന്‍ സാധിച്ചത്.

ജയത്തോടെ ഗ്രൂപ്പ് ബിയില്‍ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് അടുത്ത റൗണ്ടിലേക്ക് മുന്നേറാനും സ്പാനിഷ് പടക്ക് സാധിച്ചു. മറുഭാഗത്ത് രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും രണ്ടു തോല്‍വിയും അടക്കം മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഇറ്റലി.

ജൂണ്‍ 25ന് ക്രൊയേഷ്യക്കെതിരെയാണ് ഇറ്റലിയുടെ അടുത്ത മത്സരം. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ സ്പെയ്ന്‍ അല്‍ബാനിയയെയും നേരിടും.

Content Highlight: Pedri Reached Cristaino Ronaldo Record in Football

We use cookies to give you the best possible experience. Learn more