| Monday, 1st October 2018, 1:56 pm

ബിഗ് ബോസില്‍ നടന്നതൊന്നും മനസില്‍ വെക്കുന്നില്ല: ഷോയ്ക്കുശേഷം പേളി മാണി പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബിഗ് ബോസിലുള്ള എല്ലാ മത്സരാര്‍ത്ഥികളും ഇപ്പോഴും തന്റെ അടുത്ത സുഹൃത്തുക്കളാണെന്ന് നടിയും ബിഗ് ബോസ് റണ്ണറപ്പുമായ പേളി മാണി. അതനകത്ത് നടന്നതൊന്നും തന്നെ തങ്ങളാരും മനസില്‍ വെക്കുന്നില്ലെന്നും പേളി മാണി പറഞ്ഞു. ഷോ കഴിഞ്ഞതിനു പിന്നാലെ ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് പേളി തന്റെ ബിഗ് ബോസ് അനുഭവങ്ങള്‍ തുറന്നു പറഞ്ഞത്.

അര്‍ഹനായ ആള്‍ തന്നെയാണ് ബിഗ് ബോസ് വിജയിയായിരിക്കുന്നത്. വിജയിയായ സാബുവിന് എല്ലാ ആശംസകളും നേരുന്നതായും പേളി പറഞ്ഞു.

“ബിഗ് ബോസ് എന്നത് ഞാന്‍ പ്രതീക്ഷിച്ചതുപോലെയൊന്നും അല്ലായിരുന്നു. എന്റെ ഏറ്റവും വലിയ സങ്കടം, എന്നെ ഇഷ്ടപ്പെടുന്ന എന്റെ ആള്‍ക്കാര് എന്നെ ഇനിയും അംഗീകരിക്കുമോയെന്നതാണ്. കാരണം എന്റെ ഏറ്റവും വീക്ക് സൈഡും എന്റെ പോരായ്മകളും മാത്രമേ ഞാനവിടെ കാണിച്ചുള്ളൂ. പക്ഷേ പുറത്തുവന്നപ്പോഴാണ് നിങ്ങളുടെ സ്‌നേഹവും പിന്തുണയും ഞാനറിയുന്നത്. ” പേളി പറയുന്നു.

ഷോയ്ക്കുശേഷം പുറത്തിറങ്ങിയ തന്നോട് ഒരുപാടുപേര്‍ നിരവധി ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. വഴക്കിട്ടെങ്കിലും ശ്രീനിഷിനെ ഒരുപാട് ഇഷ്ടമാണ്. താന്‍ ഒരു വഴക്കാളിയാണെന്നും പേളി പറഞ്ഞു.


Read Also : ഫ്‌ളാറ്റ് മാത്രം അല്ല സാബു മോന് കിടിലന്‍ സര്‍പ്രൈസുമായി ലിജോ ജോസ് പെല്ലിശ്ശേരിയും വിജയ് ബാബുവും


നൂറുദിവസത്തെ ബിഗ് ബോസ് ജീവിതത്തിനുശേഷം താനിപ്പോള്‍ വല്ലാത്തൊരു മാനസികാവസ്ഥയിലാണ്. ഒന്ന് റിലാക്‌സ് ചെയ്യണം. ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ കഴിക്കണം എന്നൊക്കെയാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും പേളി പറഞ്ഞു.

സാബു, ഷിയാസ് കരീം, പേളി മാണി, സുരേഷ്, ശ്രീനിഷ് അരവിന്ദ് എന്നിവരായിരുന്നു ബിഗ് ബോസ് ഫൈനലില്‍ എത്തിയത്. വിവിധ മേഖലകളിലുള്ള പ്രശസ്തരായ വ്യക്തികളെ ഒരു വീട്ടില്‍ 100 ദിവസം താമസിപ്പിച്ചായിരുന്നു മത്സരം.

60 ക്യാമറകള്‍ വീട്ടില്‍ ഘടിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക് , കന്നട, തമിഴ് എന്നീ ഭാഷകളില്‍ ബിഗ് ബോസ് അവതരിപ്പിക്കുന്നുണ്ട്. യൂ.എസ്സില്‍ ഗംഭീര വിജയമായിരുന്ന ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്.

ആദ്യം ഹിന്ദിയില്‍ ആരംഭിച്ച ഈ റിയാലിറ്റി ഷോ അവസാനം അവതരിപ്പിച്ചത് സല്‍മാന്‍ ഖാന്‍ ആണ്. തെലുങ്കില്‍ ജൂനിയര്‍ എന്‍.ടി.ആറും, തമിഴില്‍ കമല്‍ഹാസനുമാണ് പരിപാടി അവതരിപ്പിക്കുന്നത്.

We use cookies to give you the best possible experience. Learn more