പീക്കി ബ്ലൈന്‍ഡേഴ്‌സ് എന്ന സീരീസിന്റെ ആറാം സീസണില്‍ നടന്‍ റോവന്‍ അറ്റ്കിന്‍സണ്‍ ഹിറ്റ്‌ലറായി എത്തുമെന്ന പ്രചരണം വ്യാജമെന്ന് സീരിസിന്റെ നിര്‍മാതാക്കള്‍. മിസ്റ്റര്‍ ബീനായി വേഷമിട്ട് ലോകശ്രദ്ധ നേടിയ നടന്‍ ഹിറ്റ്‌ലറായി എത്തുന്നുവെന്ന വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.
നെറ്റ്ഫ്‌ളിക്‌സ് ഡയറീസ് എന്ന ട്വിറ്റര്‍ പേജിലൂടെയാണ് റോവന്‍ അറ്റ്കിന്‍സണ്‍ ഹിറ്റ്‌ലറുടെ വേഷം ചെയ്യുന്നുവെന്ന വ്യാജവാര്‍ത്ത പ്രചരിച്ചത്.
ആറാം സീസണെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെ തന്നെ അറ്റ്കിന്‍സണ്‍ പുതിയ സീസണില്‍ പ്രധാന കഥാപാത്രമായെത്തുമെന്ന് ചില ഫാന്‍ പേജുകള്‍ അറിയിച്ചിരുന്നു. പക്ഷെ സീരിസ് നിര്‍മ്മാതാക്കള്‍ സ്ഥിരീകരണമൊന്നും നല്‍കിയിരുന്നില്ല.
ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍ വിഭാഗത്തില്‍ വരുന്ന പീക്കി ബ്ലൈന്‍ഡേഴ്സ് ക്രൈം ത്രില്ലറാണ്. തോമസ് ഷെല്‍ബി എന്ന പീക്കി ബ്ലൈന്‍ഡേഴ്സ് കേന്ദ്ര കഥാപാത്രത്തിന് പ്രത്യേക ഫാന്‍ബേസ് തന്നെയുണ്ട്. സിലിയന്‍ മര്‍ഫിയാണ് തോമസ് ഷെല്‍ബിയായെത്തുന്നത്.
ഒന്നാം ലോകമഹായുദ്ധത്തിന്റെയും 19ാം നൂറ്റാണ്ടിലെ മറ്റു സംഭവങ്ങളിലൂടെയും കടന്നു പോകുന്ന പീക്കി ബ്ലൈന്‍ഡേഴ്സ് ഏറ്റവും മികച്ച ക്ലാസിക് ക്രൈം ഡ്രാമയായിട്ടാണ് കണക്കാക്കപ്പെടുന്നത്.
സീരീസില്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സാം നീല്‍ എന്ന നടനായിരുന്നു. എലിസബത്ത് ഗ്രേ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഹെലന്‍ മക്രോറി എന്ന നടനാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: peaky blinders makers deny false claim that said rowan atkinson would play hitler