| Wednesday, 14th June 2017, 9:28 am

'മയിലുകള്‍ ഇണ ചേരില്ലെന്ന് പറഞ്ഞ രാജസ്ഥാന്‍ ജഡ്ജിയ്ക്ക് നന്ദി'; പാലക്കാട്ടെ മയില്‍ സംരക്ഷണ കേന്ദ്രത്തിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: സംസ്ഥാനത്തെ ഏക മയില്‍ സംരക്ഷണ കേന്ദ്രമാണെങ്കിലും ചൂളന്നൂരിലെ മയില്‍ സംരക്ഷണ കേന്ദ്രത്തില്‍ 10 മുതല്‍ 12 വരെ സന്ദര്‍ശകര്‍ മാത്രമാണ് ദിവസേനെ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി ഇങ്ങനെയല്ല. 200 മുതല്‍ 300 പേര്‍ വരെയാണ് പ്രതിദിനമയിലുകളെ കാണാനായി ഇപ്പോള്‍ ഇവിടെയെത്തുന്നത്.

സന്ദര്‍ശകരുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ ഈ വര്‍ധനവിന് നന്ദി പറയേണ്ടത് മഹേഷ് ചന്ദ്ര ശര്‍മ്മ എന്ന നിരമിച്ച ജഡ്ജിയോടാണ്. രാജസ്ഥാനിലെ കോടതിയില്‍ ജഡ്ജിയായിരുന്ന ഇദ്ദേഹം വിരമിക്കുന്ന ദിവസം നടത്തിയ ചില നിരീക്ഷണങ്ങളാണ് ചൂളന്നൂരിലെ മയില്‍ സംരക്ഷണകേന്ദ്രത്തിന് ഗുണമായത്.


Also Read: കൂടോത്രം ഫലിക്കുമെന്ന് മുജാഹിദുകള്‍; കേരള സലഫികള്‍ക്കിടയില്‍ വീണ്ടും ഭിന്നിപ്പിന് വഴിതുറന്ന് കൂടോത്ര ചര്‍ച്ച


പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട മഹേഷ് ചന്ദ്ര ശര്‍മ്മ അതിന് പിന്‍ബലമായാണ് ദേശീയ പക്ഷിയായ മയിലിനെ കുറിച്ചും ചിലത് പറഞ്ഞത്. പലരേയും ഞെട്ടിച്ച ആ പുതിയ “അറിവുകളാ”ണ് ചൂളന്നൂരിന് ഗുണമായത്.

മയിലുകള്‍ ഇണ ചേരാറില്ലെന്നും അവ ബ്രഹ്മചാരികളാണെന്നും ആണ്‍മയിലിന്റെ കണ്ണീര്‍ കുടിച്ചാണ് പെണ്‍മയില്‍ “ഗര്‍ഭിണി”യാകുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് മയിലിന് ദേശീയ പക്ഷിയെന്ന പദവി ലഭിച്ചതെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.


Don”t Miss: ‘അടുത്ത കേരള ഭരണം തങ്ങള്‍ക്ക് തന്നെയെന്ന് ബി.ജെ.പി ഉറപ്പിച്ചോ?’; തിരുവനന്തപുരത്തെ പുതിയ ബി.ജെ.പി ആസ്ഥാനമന്ദിരത്തില്‍ ‘മുഖ്യമന്ത്രി’യ്ക്കായി ഓഫീസ്


ഇതോടെ വലിയ ചര്‍ച്ചകളാണ് ദേശീയ പക്ഷിയുടെ പ്രത്യുല്‍പ്പാദനത്തെ പറ്റി നടന്നത്. സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മയിലിന്റെ പ്രജനനം എങ്ങനെ എന്ന് വിശദമാക്കിയുള്ള ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. മയിലുകള്‍ ഇണ ചേരുന്ന ചിത്രങ്ങളും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.

വര്‍ഷങ്ങളായി ഇവിടെ പ്രതിദിനമെത്തുന്ന സന്ദര്‍ശകരുടെ ശരാശരി എണ്ണം പത്താണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം 200 മുതല്‍ 300 വരെ സന്ദര്‍ശകരാണ് ഇവിടെ എത്തുന്നത്. മയിലുകളുടെ ഇണ ചേരലിനെ കുറിച്ച് വിശദമായി പറയുന്ന വീഡിയോ ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്.


Also Read: ‘മേക്ക് ഇന്‍ ഇന്ത്യയുടെ ചിഹ്നമായ സിംഹം വെറും പൂച്ചയായി മാറി’; നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തിന് ബാധ്യതയായെന്നും ശശി തരൂര്‍ എം.പി


മെയ് 31-നാണ് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി മയിലുകളെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ നടത്തിയത്. പശുക്കളോടുള്ള ക്രൂരതയുടെ പേരിലുള്ള പരാതിയില്‍ വിധി പറയുകയായിരുന്നു അദ്ദേഹം.

2007-ല്‍ ആരംഭിച്ച ചൂളന്നൂര്‍ മയില്‍ സംരക്ഷണകേന്ദ്രത്തില്‍ ഇന്ന് മൂന്നൂറോളം മയിലുകളെ സംരക്ഷിച്ചുപോരുന്നുണ്ട്. ചൂളന്നൂര്‍ ഗൂഗിള്‍ മാപ്പില്‍ കാണാനായി ക്ലിക്ക് ചെയ്യുക.

വീഡിയോ കാണാം:

We use cookies to give you the best possible experience. Learn more