ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി പാക് ഹൈക്കമ്മീഷണര്‍
Daily News
ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി പാക് ഹൈക്കമ്മീഷണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th April 2016, 7:25 pm

abdul-basit

ന്യൂദല്‍ഹി: ഇന്ത്യയുമായുള്ള സമാധാനശ്രമങ്ങള്‍ നിര്‍ത്തിവെച്ചതായി പാകിസ്ഥാന്‍. നിലവില്‍ ചര്‍ച്ചകളൊന്നും തീരുമാനിച്ചിട്ടില്ലെന്നും ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത് പറഞ്ഞു.

പഠാന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ സംഘത്തെ പാകിസ്ഥാനില്‍ അന്വേഷണം നടത്താന്‍ അനുവദിക്കുകയില്ലെന്നും പരസ്പര ധാരണയുടെ അടിസ്ഥാനത്തിലല്ല പാക് അന്വേഷണ സംഘം ഇന്ത്യയിലെത്തിയതെന്നും അബ്ദുല്‍ ബാസിത് പറഞ്ഞു.

ഇന്ത്യയുമായുള്ള പ്രശ്‌നങ്ങളുടെ കാരണം കശ്മീരാണെന്നും ബലൂചിസ്താനില്‍ ഇന്ത്യന്‍ നാവികന്‍ അറസ്റ്റിലായത് പാക്കിസ്ഥാന്‍ ഇത്രയും കാലം പറഞ്ഞു വന്നത് ശരിയാണെന്ന് തെളിഞ്ഞെന്നും അബ്ദുല്‍ ബാസിത് പറഞ്ഞു.

പഠാന്‍കോട്ട് ആക്രമണം അന്വേഷിക്കാന്‍ ഇന്ത്യയിലെത്തിയ പാകിസ്താന്‍ അന്വേഷണസംഘം ഭീകരാക്രമണം ഇന്ത്യ നടത്തിയ നാടകമാണെന്ന തരത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ തയ്യാറെടുക്കുന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയെ പഴിചാരിയുള്ള പാകിസ്ഥാന്റെ വിശദീകരണം.