| Sunday, 29th December 2019, 9:11 am

പൗരത്വ നിയമത്തില്‍ കേന്ദ്രത്തെ ന്യായീകരിച്ച സെന്‍കുമാറിനെ അതേ വേദിയിലിരുത്തി മറുപടി നല്‍കി പി.ഡി.ടി ആചാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെ ന്യായീകരിച്ച മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന് അതേ വേദിയില്‍ വെച്ച് മറുപടി നല്‍കി ലോക്‌സഭാ മുന്‍ സെക്രട്ടറി പി.ഡി.ടി ആചാരി. ദേശീയ വിശ്വകര്‍മ ഫെഡറേഷന്റെ ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചു നടന്ന സെമിനാറില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എല്ലാ രാജ്യങ്ങള്‍ക്കും അവരുടേതായ നിയമ സംഹിതയുണ്ടെന്നും മറ്റു രാജ്യങ്ങളില്‍ അന്യരാജ്യത്തിലെ പൗരന്മാര്‍ക്കും ഉപാധിയില്ലാതെ അധിനിവേശം നടത്താന്‍ സാധിക്കില്ലെന്നും സെന്‍കുമാര്‍ സെമിനാറില്‍ പറഞ്ഞിരുന്നു.

‘ഇന്ത്യ മറ്റെല്ലാവര്‍ക്കും തുറന്നു കൊടുക്കണമെന്നു പറയുന്നവര്‍ മറ്റു രാജ്യങ്ങളിലെ പൗരത്വ നിയമങ്ങളെക്കുറിച്ചു നിശബ്ദരാകുന്നു. വ്യാജപ്രചാരണം നടത്തി ഇന്ത്യയെ അസ്ഥിരപ്പെടുത്തുകയാണ് ഇവര്‍ ചെയ്യുന്നത്,’ അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തുടര്‍ന്നു മുഖ്യ പ്രഭാഷണം നടത്തിയത് പി.ഡി.ടി ആചാരിയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്ത മതേതരത്വ സംസ്‌കാരമാണെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, മതപരമായ വിവേചനം ഭരണഘടനാ വിരുദ്ധമാണെന്ന് ഓര്‍മ്മിപ്പിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ സ്വാതന്ത്ര്യത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന ഇന്ത്യ ലോകത്തിനു മാതൃകയാണെന്നും ഭരണഘടനയിലെ മാനുഷിക മൂല്യങ്ങള്‍ക്കു പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more