റാഞ്ചി: പട്ടിണി കിടന്ന് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍നിന്ന് തന്റെ സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ജാര്‍ഖണ്ഡ് പൊതുവിതരണ വകുപ്പ് മന്ത്രി സരയു റോയ്. ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ബന്ധപ്പെടുത്തണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ മന്ത്രി ചോദ്യം ചെയ്തു.
ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തതയില്ലെന്നും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന നിര്‍ദ്ദേശമാണ് പുറത്തുവന്നിരിക്കുന്നതെന്നും റോയ് പറഞ്ഞു. അതേസമയം സിംന്ദേഗയിലെ പെണ്‍കുട്ടിയുടെ മരണം മലേറിയ ബാധിച്ചാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
ആധാര്‍ ബന്ധപ്പെടുത്താത്തതിന്റെ പേരില്‍ ആരുടെയും കാര്‍ഡ് പിന്‍വലിക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 27 നായിരുന്നു ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ബന്ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഉപഭോക്താക്കളോട് പറഞ്ഞിരുന്നത്.