| Sunday, 24th June 2018, 9:57 am

ശുജാഅത് ബുഖാരിയെപ്പോലെ കൊല്ലപ്പെടും; മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി എം.എല്‍.എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പി.ഡി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: മാധ്യമപ്രവര്‍ത്തകര്‍ കഠ്‌വ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നില്ലെങ്കില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ശുജാഅത് ബുഖാരിയുടെ ഗതി വരുമെന്ന് ഭീഷണിപ്പെടുത്തിയ ബി.ജെ.പി എം.എല്‍.എ ചൗധരി ലാല്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പി.ഡി.പി. ഗവര്‍ണര്‍ക്ക് പരാതി നല്‍കി.

ചൗധരിയുടെ പ്രസ്താവന മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്നതാണെന്നും കാശ്മീരിലെ മതസൗഹാര്‍ദ്ദത്തിന് ഇത്തരം പ്രസ്താവനകള്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും പി.ഡി.പി നല്‍കിയ പരാതിയില്‍ പറയുന്നു.

“കാശ്മീരിലെ ജനങ്ങളെ അപമാനിക്കുകയും മതവികാരങ്ങള്‍ വ്രണപ്പെടുത്തുകയും ചെയ്യുന്ന രീതിയില്‍ നിരന്തരമായി സംസാരിക്കുന്നയാളാണ് ചൗധരി. ഇത്തരക്കാരെ സ്വതന്ത്രമായി തെരുവിലിറങ്ങാന്‍ അനുവദിക്കുന്നതു പോലും നിര്‍ഭാഗ്യകരമാണ്.” പി.ഡി.പി ജനറല്‍ സെക്രട്ടറി മന്‍സൂര്‍ ഹുസൈന്‍ പറഞ്ഞു.

സംസ്ഥാന കോണ്‍ഗ്രസും ചൗധരിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

സഹോദരനെ നഷ്ടപ്പെട്ട് ബഷാറത് ബുഖാരിയെപ്പോലെ ജീവിക്കേണ്ടവരാണോ നിങ്ങള്‍ എന്നായിരുന്നു പത്രസമ്മേളനത്തില്‍ വെച്ച് ചൗധരി ചോദിച്ചത്. “നിങ്ങള്‍ക്ക് എങ്ങനെ ജീവിക്കണമെന്നതിനനുസരിച്ച് ഇപ്പോള്‍ ചെയ്യുന്ന മാധ്യമപ്രവര്‍ത്തനത്തെ തിരുത്തണം. നിങ്ങള്‍ക്ക് ബഷാറത് ബുഖാരിക്ക് സംഭവിച്ചത് പോലെ ജീവിക്കണോ ?” എന്നായിരുന്നു ചൗധരി ലാല്‍ സിങിന്റെ മാധ്യമപ്രവര്‍ത്തകരോടുള്ള ഭീഷണി കലര്‍ന്ന ചോദ്യം.


Also Read:കാശ്മീര്‍ പണ്ഡിറ്റുകളുടെ കൂട്ടപലായനത്തിന് കാരണം ഗവര്‍ണര്‍ ജഗ്‌മോഹന്‍ സിംഗ്; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിയാഫുദ്ദിന്‍ സോസ്


മുന്‍പും വിവാദ പ്രസ്താവനകളിലൂടെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചയാളാണ് മുന്‍ മന്ത്രി കൂടിയായ ബി.ജെ.പി എം.എല്‍.എ ചൗധരി ലാല്‍ സിങ്. കഠ്‌വ സംഭവത്തില്‍ പ്രതികളായവര്‍ക്ക് വേണ്ടി ഹിന്ദു ഏകതാ മഞ്ച് നടത്തിയ റാലിയില്‍ പങ്കെടുത്ത എം.എല്‍.എമാരിലൊരാളാണ് ഇദ്ദേഹം.

കൊല്ലപ്പെട്ട ശുജാഅത് ബുഖാരിയുടെ സഹോദരനായ ബഷാറത് ബുഖാരി, പി.ഡി.പി-ബി.ജെ.പി നിയമസഭയില്‍ മന്ത്രി കൂടിയായിരുന്നു.സംസ്ഥാനം ഭരിച്ചിരുന്ന പി.ഡി.പി – ബി.ജെ.പി സഖ്യം കഴിഞ്ഞ ആഴ്ചയിലായിരുന്നു പിരിഞ്ഞത്. ബി.ജെ.പി സഖ്യത്തില്‍ നിന്നും പിന്മാറുകയായിരുന്നു

We use cookies to give you the best possible experience. Learn more