തൊടുപുഴ : കന്യകാ മാതാവ് ഇരിക്കുന്നത് താമരയിലാണെന്നും മാതാവിനെ സംരക്ഷിക്കുന്നതു താമരയായ നിലയ്ക്ക് ക്യസ്ത്യാനികള്‍ ബി.ജെ.പിയ്ക്ക് ഒപ്പം നില്‍ക്കുന്നതില്‍ തെറ്റില്ലെന്നും പി.സി ജോര്‍ജ് എം.എല്‍.എ.
തൊടുപുഴയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബിജു കൃഷ്ണന്റെ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ എന്‍.ഡി.എ നാല് സീറ്റെങ്കിലും നേടുമെന്നും ക്രിസ്ത്യന്‍ മുസ്‌ലിം വിഭാഗങ്ങളെ ബി.ജെ.പിയില്‍ നിന്ന് അകറ്റാന്‍ കോണ്‍ഗ്രസും ലീഗും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ശ്രമിക്കുകയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.
വയനാട്ടില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്കെതിരെയും പി.സി ജോര്‍ജ് വിമര്‍ശനമുന്നയിച്ചു. ഉത്തരേന്ത്യയില്‍ രാഹുല്‍ ഗാന്ധിയെ കേള്‍ക്കാന്‍ ആളില്ലെന്നും അത്‌കൊണ്ടാണ് സുരക്ഷിതമായ സീറ്റെന്ന നിലയില്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയെ കൊണ്ടുവന്നാല്‍ സൗന്ദര്യം കാണാന്‍ ആളുകള്‍ ഓടിക്കൂടുമെന്നാണ് രാഹുല്‍ ഗാന്ധി കരുതുന്നതെന്നും എന്നാല്‍ വയനാട്ടിലെ ആദിവാസികള്‍ക്ക് സൗന്ദര്യമല്ല ജീവിതമാണ് പ്രധാനമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
DoolNews Video