2024 ടി-20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലാണ് പാകിസ്ഥാന്‍ പുറത്തായത്. കഴിഞ്ഞ കുറെ കാലങ്ങളായി മോശം ഫോമില്‍ തുടരുന്ന പാകിസ്ഥാന്‍ ടീമിന് ഇതോടെ വമ്പന്‍ വിമര്‍ശനങ്ങളാണ് കേള്‍ക്കേണ്ടിവന്നതും. ടീമിലെ ഐക്യമില്ലായ്മയും പരിശീലകരെ നിരന്തരം മാറ്റുന്നതും ക്യാപ്റ്റന്‍ സ്ഥാനത്തിലെ പ്രശ്‌നങ്ങളും ടീമിന്റെ പ്രകടനത്തെ വലിയ രീതിയില്‍ കുഴപ്പത്തിലാക്കിയിരുന്നു.
ഇപ്പോള്‍ ടീമിലെ പ്രധാന പ്രശ്‌നം പേസ് ബോളര്‍ ഷഹീന്‍ ഷാ അഫ്രീദിയും ക്യാപ്റ്റന്‍ ബാബര്‍ അസവും തമ്മിലാണ്. അഫ്രീദിയെ ക്യാപ്റ്റന്‍ സ്ഥലത്തുനിന്ന് മാറ്റിയശേഷം വീണ്ടും ബാബറിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിക്കുകയായിരുന്നു ടീം. ഇതോടെ ഇരുവരും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു എന്ന് മറ്റ് ടീം അംഗങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇരുവരുടെയും പ്രശ്‌നത്തില്‍ പരസ്യമായി ഇടപെട്ട് രംഗത്ത് വന്നിരിക്കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹസിന്‍ നഖ്വി.
ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് 2025ല്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് അപെക്‌സ് ബോര്‍ഡ് തീരുമാനം. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്ങ്ങളാണ് ഇത്തരത്തിലൊരു തീരുമാനത്തില്‍ ബോര്‍ഡിനെ എത്തിച്ചത്.
ദുബായ്, ശ്രീലങ്ക പോലുള്ള ന്യൂട്രല്‍ വേദികളില്‍ ഇന്ത്യയുടെ മത്സരം നടത്തണമെന്ന് ഐ.സി.സിയോട് ബി.സി.സി.ഐ ആവശ്യപ്പെട്ടതായി വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഏഷ്യാ കപ്പിലും ഇന്ത്യ സമാന നിലപാടാണ് സ്വീകരിച്ചത്.