മാഞ്ചസ്റ്റര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ സൈനിക തൊപ്പിയണിഞ്ഞ ഇന്ത്യന്‍ ടീമിന് ഗ്രൗണ്ടില്‍ മറുപടി നല്‍കണമെന്ന പാക് ടീമിന്റെ ആവശ്യം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തള്ളി.
ജൂണ്‍ 16ന് മാഞ്ചസ്റ്ററില്‍ ഇന്ത്യാ- പാകിസ്ഥാന്‍ മത്സരത്തില്‍ വിക്കറ്റ് വീഴ്ത്തുമ്പോള്‍ പ്രത്യക രീതിയില്‍ ആഘോഷിക്കണമെന്നാണ് പാക് താരങ്ങള്‍ ആവശ്യപ്പെട്ടത്. ഇതാണ് പി.സി.ബി തള്ളിയത്.
‘പാക് പാഷന്‍’ എഡിറ്ററായ സാജ് സാദിഖാണ് ഇക്കാര്യം പുറത്തു വിട്ടത്.
”മറ്റുള്ളവര്‍ ചെയ്തതിനെ അവലംബിക്കേണ്ട കാര്യമല്ല. എന്നാല്‍ സെഞ്ച്വറി പോലുള്ള കാര്യങ്ങളുണ്ടായാല്‍ ഇടയ്‌ക്കൊക്കെ ആഘോഷപ്രകടനങ്ങളുണ്ടാവാം. 2016ല്‍ ലോര്‍ഡ്‌സില്‍ സെഞ്ച്വറിയടിച്ചപ്പോള്‍ സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് മിസ്ബാഹുല്‍ ഹഖ് പുഷ് അപ് എടുത്തത് പോലെ, പക്ഷെ വിക്കറ്റ് വീഴുമ്പോള്‍ വ്യത്യാസമുണ്ടാവില്ല’ പി.സി.ബി ചെയര്‍മാന്‍ എഹ്‌സാന്‍ മാനി പറഞ്ഞു.
നേരത്തെ റാഞ്ചിയില്‍ നടന്ന മത്സരത്തിനിടെയാണ് ഇന്ത്യന്‍ ടീം സൈനിക തൊപ്പിയണിഞ്ഞത്.