ICC WORLD CUP 2019
ഇന്ത്യയുമായുള്ള മത്സരത്തിന്റെ തലേദിവസം കളിക്കാര്‍ പുറത്തു പോയിട്ടില്ല: പി.സി.ബി
സ്പോര്‍ട്സ് ഡെസ്‌ക്
2019 Jun 18, 05:19 am
Tuesday, 18th June 2019, 10:49 am

ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള മത്സരത്തിന്റെ തലേന്ന് രാത്രി കളിക്കാര്‍ ഹോട്ടലിന് പുറത്തു പോയെന്ന പ്രചരണം തെറ്റെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. താരങ്ങള്‍ റൂമില്‍ തന്നെ ഉണ്ടായിരുന്നുവെന്നും പ്രചരിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും രണ്ട് ദിവസം മുന്‍പുള്ളതാണെന്നും പി.സി.ബി പറഞ്ഞു.

കളിയുടെ തലേന്ന് താരങ്ങള്‍ പുറത്തു പോയി ആഘോഷിച്ചതാണ് തോല്‍വിക്ക് കാരണമെന്ന് പാക് ക്രിക്കറ്റ് ആരാധകര്‍ ആരോപിച്ചിരുന്നു. താരങ്ങള്‍ക്ക് ഫിറ്റ്‌നസ് ഇല്ലാത്തത് ഈ അച്ചടക്കമില്ലായ്മ കൊണ്ടാണെന്ന് ആരാധകര്‍ വിമര്‍ശിച്ചിരുന്നു.

സാനിയാ മിര്‍സയും ഷോയ്ബ് മാലിക്കും വഹാബ് റിയാസും ഇമാമുല്‍ ഹഖും ഹോട്ടലിന് പുറത്ത് ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരുന്നത്.

പാക് താരങ്ങളുടെ ഭക്ഷണ രീതിയാണ് ഇന്ത്യക്കെതിരെ തോല്‍ക്കാന്‍ കാരണമെന്ന് ഒരു ആരാധകന്‍ വൈകാരികമായി പ്രതികരിക്കുന്ന വീഡിയോ വൈറലായിരുന്നു. ബര്‍ഗര്‍, പിസ, ഐസ്‌ക്രീം എന്നിവയെല്ലാം കഴിച്ചാണ് അവര്‍ മത്സരത്തിനിറങ്ങുന്നത്. തോല്‍ക്കാനുണ്ടായ പ്രധാന കാരണവും ഇതുതന്നെ.” ആരാധകന്‍ പറഞ്ഞിരുന്നു.

ലോകകപ്പ് പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് പാക്കിസ്ഥാനുള്ളത്. അഞ്ച് മത്സരങ്ങളില്‍ ഒരു മത്സരത്തില്‍ മാത്രമാണ് പാക്കിസ്ഥാന്‍ ജയിച്ചത്. ജൂണ്‍ 23ന് ലോര്‍ഡ്സില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്.