| Monday, 7th October 2024, 8:51 pm

ചാമ്പ്യന്‍സി ട്രോഫിക്ക് ഇന്ത്യ പാകിസ്ഥാനില്‍ വരും; പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് 2025ല്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് അപെക്‌സ് ബോര്‍ഡ് നേരത്തെ തീരുമാനമെടുത്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളും സുരക്ഷാ കാരണങ്ങളുമാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ ബി.സി.സി.ഐയെ പ്രേരിപ്പിച്ചത്.

എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് വേണ്ടി ഇന്ത്യ പാകിസ്ഥാനില്‍ വരുമെന്നാണ് ഇപ്പോള്‍ പി.സി.ബി. ചെയര്‍മാന്‍ മൊഹസിന്‍ നഖ്‌വി പറയുന്നത്. ഇന്ത്യയ്ക്ക് പാകിസ്ഥാനില്‍ വരാതിരിക്കാന്‍ കാരണങ്ങളൊന്നുമില്ലെന്നാണ് നഖ്‌വി പറഞ്ഞത്. ഇന്ത്യയുടെ പങ്കാളിത്തത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മൊഹ്സിന്‍.

‘ഇന്ത്യ പാകിസ്ഥാനിലേക്ക് വരുമെന്ന് എനിക്ക് ഉറപ്പുണ്ട്. 2025ല്‍ പാകിസ്ഥാനില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള സന്ദര്‍ശനം മാറ്റിവയ്ക്കാനോ റദ്ദാക്കാനോ അവര്‍ക്ക് ഒരു കാരണവുമില്ല. എല്ലാ ടീമുകളും വരും,’ അദ്ദേഹം പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ ഏഷ്യാ കപ്പില്‍ നടത്തിയപോലെ ദുബായ്, ശ്രീലങ്ക പോലുള്ള ന്യൂട്രല്‍ വേദികളില്‍ ഇന്ത്യയുടെ മത്സരം നടത്തണമെന്ന് ബി.സി.സി.ഐ നിലവില്‍ കൈകൊണ്ട തീരുമാനം.

അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെ നടക്കുന്ന ടൂര്‍ണമെന്റിന്റെ മത്സരക്രമം പാക് ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിക്ക് കൈമാറിയിരുന്നു.

2008 ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടില്ലെങ്കിലും, മെന്‍ ഇന്‍ ഗ്രീന്‍ മൂന്ന് വ്യത്യസ്ത അവസരങ്ങളില്‍ ഇന്ത്യയില്‍ കളിച്ചിട്ടുണ്ട്. 2012-13 സമയത്താണ് ഇരു ടീമുകളും മത്സരിച്ചത്. 2016ലെ ടി-20 ലോകകപ്പും 2023ലെ ഏകദിന ലോകകപ്പും പാകിസ്ഥാന്‍ ഇന്ത്യയില്‍ കളിച്ചിട്ടുണ്ട്.
2023 ലോകകപ്പില്‍ അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് പാകിസ്ഥാന്‍ തങ്ങളുടെ മത്സരങ്ങള്‍ കളിച്ചത്.

1996ലെ ഐ.സി.സി ഏകദിന ലോകകപ്പിന് ശേഷം ശ്രീലങ്കയില്‍ പാകിസ്ഥാന്‍ അഴിച്ചുവിട്ട ഭീകരാക്രമണം കാരണം ഉപഭൂഖണ്ഡത്തിന് ഒരു ഐ.സി.സി ഇവന്റിന്റെയും ആതിഥേയാവകാശം നല്‍കിയിരുന്നില്ല.

Content Highlight: PCB Is Hopeful that India will come to Pakistan for the ICC Champions Trophy 2025

We use cookies to give you the best possible experience. Learn more