| Friday, 28th April 2017, 8:42 pm

'മാധ്യമപ്രവര്‍ത്തകര്‍ മദ്യപിച്ചാല്‍ പുരോഗമന പ്രസ്ഥാനമായ ഡി.വൈ.എഫ്.ഐ വീഡിയോ എടുത്ത് പ്രദര്‍ശിപ്പിക്കും'; മാധ്യമപ്രവര്‍ത്തകര്‍ക്ക് സി.പി.ഐ.എം മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോയെന്നും പി.സി വിഷ്ണുനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഒരു വിഭാഗം ആളുകള്‍ തുടര്‍ച്ചയായി മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുമ്പോഴും മൗനം പാലിക്കുന്ന പത്രപ്രവര്‍ത്തക യൂണിയനെതിരെ പി.സി വിഷ്ണുനാഥ് എം.എല്‍.എ. മാധ്യമ പ്രവര്‍ത്തകരും മനുഷ്യരല്ലേ എന്ന് കോടതി വരെ ചോദിച്ചിട്ടും പത്രപ്രവര്‍ത്തക യൂണിയന്‍ ഒരു പ്രസ്താവന പോലും ഇറക്കാത്തതെന്താണെന്ന് അദ്ദേഹം ചോദിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് സി.പി.ഐ.എം മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഇത് പ്രകാരം മാധ്യമപ്രവര്‍ത്തകര്‍ വൈകുന്നേരം ഹോര്‍ലിക്‌സ് കുടിക്കണം.


Also Read: സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രങ്ങളും ഫോണ്‍ നമ്പറും പെണ്‍വാണിഭ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത വിദ്യാര്‍ത്ഥി അറസ്റ്റില്‍


ഹിന്ദുക്കളാണെങ്കില്‍ ഭസ്മക്കുറി തൊട്ട് വിഷ്ണു സഹസ്രനാമം ചൊല്ലണം. ക്രിസ്ത്യാനികളാണെങ്കില്‍ ബൈബിളും മുസ്‌ലിം വിഭാഗത്തില്‍ പെട്ടവര്‍ ഖുര്‍ ആനും വായിക്കണം. യോഗ ചെയ്യണം.

മാധ്യമപ്രവര്‍ത്തകര്‍ മദ്യപിക്കരുത്. ഇനി അങ്ങനെ ചെയ്താല്‍ “പുരോഗമന പ്രസ്ഥാന”മായ ഡി.വൈ.എഫ്.ഐ അത് മൊബൈലില്‍ പകര്‍ത്തി മൂന്നാറിലെ സമരവേദിയ്ക്ക് സമീപം വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പരിഹാസ രൂപത്തില്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് വിഷ്ണുനാഥ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more