നാദിര്‍ഷയുടെ സംവിധാനത്തിലൊരുങ്ങുന്ന ഈശോ എന്ന സിനിമ കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്നും ചിത്രം ക്രിസ്മസിന് തന്നെ റിലീസ് ചെയ്യണമെന്നും മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ്.
ഈശോ എന്ന പേരിനെ താന്‍ എതിര്‍ത്തിട്ടില്ലെന്നും ‘നോട്ട് ഫ്രം ബൈബിള്‍’ എന്ന ടാഗ് ലൈനെനിനെയാണ് താന്‍ എതിര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തിന്റെ പേരിനെ ചൊല്ലിയുള്ള വിവാദത്തില്‍ പി.സി. ജോര്‍ജും മുന്‍പന്തിയിലുണ്ടായിരുന്നു. ചിത്രം ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെടുത്തുകയാണെന്നും ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചിരുന്നത്.
വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. കുട്ടികളും കുടുംബങ്ങളുമായി കണ്ടിരിക്കേണ്ട ചിത്രമാണ് ഈശോയെന്ന് സെന്‍സര്‍ ബോര്‍ഡ് പ്രവര്‍ത്തകര്‍ പ്രതികരിച്ചതായി നാദിര്‍ഷ പറഞ്ഞു.
അതേസമയം ചിത്രത്തെ കുറിച്ചുള്ള വിവാദങ്ങള്‍ എല്ലാം തന്നെ അനാവശ്യമാണെന്ന് താന്‍ മുന്‍പേ പറഞ്ഞിരുന്നതായി നാദിര്‍ഷ പറഞ്ഞു. ഫിലിം ചേംബറൊഴികെയുള്ള സംഘടനകളില്‍ നിന്നും തനിക്ക് പിന്തുണ ലഭിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു.
ജയസൂര്യയാണ് ഈശോയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണാണ് ചിത്രം നിര്‍മിക്കുന്നത്.
സുനീഷ് വാരനാടാണ് തിരക്കഥ. ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: PC George says he wants to see the movie Eesho