| Tuesday, 12th March 2019, 8:47 pm

'വീഴാത്ത' ജോർജുള്ളപ്പോൾ 'വീണ' ജോർജ് എന്തിന്?: വീണ ജോർജിനെ പരിഹസിച്ച് പി.സി.ജോർജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിൽ നിന്നും മത്സരിക്കുന്ന സി.പി.ഐ.എം. സ്ഥാനാർഥി വീണാ ജോർജിനെ പരിഹസിച്ച് പി.സി. ജോർജ്. “വീഴാത്ത” ജോർജ് പത്തനംതിട്ടയിൽ ഉള്ളപ്പോൾ എന്തിനാണ് “വീണ” ജോർജ് എന്നായിരുന്നു പി.സി. ജോർജിന്റെ പരിഹാസം. പത്തനംതിട്ടയിൽ വീണ ജോർജിന്റെ എതിർ സ്ഥാനാർത്ഥിയാണ് കേരള ജനപക്ഷ പാർട്ടി സ്ഥാപകനും നേതാവുമായ പി.സി. ജോർജ്.

Also Read ഒരു കള്ളനേയാണല്ലോ 25 വര്‍ഷം താന്‍ വളര്‍ത്തിയത്, അബദ്ധത്തില്‍പ്പോലും കൊടിക്കുന്നിലിന് വോട്ട് ചെയ്യരുതെന്ന് ആര്‍ ബാലകൃഷ്ണപിള്ള

ശബരിമല എയർപോർട്ട് പദ്ധതിയും റെയിൽവേ പദ്ധതിയും നാടിനു അത്യന്താപേക്ഷിതമാണെന്നും പി.സി.ജോർജ് പറഞ്ഞു. ഇത് നടപ്പിലാക്കാനാണ് താൻ മത്സരിക്കാൻ തീരുമാനിച്ചതെന്നും ജോർജ് പറയുന്നു. തനിക്ക് പത്തനംതിട്ടയിൽ മത്സരിക്കാൻ താല്പര്യമുള്ളത് കൊണ്ടാണ് മത്സരിക്കുന്നതെന്നും, എം.പിയാകാൻ വേണ്ടിയല്ല മത്സരമെന്നും ജോർജ് വ്യക്തമാക്കി.

Also Read “ഇത് അഭിമാന മുഹൂർത്തം”: ലോക്സഭാ തെരഞ്ഞെടുപ്പിൽ 41 ശതമാനം വനിതാ സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തി തൃണമൂൽ കോൺഗ്രസ്

പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കാനുള്ള തന്റെ അന്തിമ തീരുമാനം മാർച്ച് 15നു ചേരുന്ന പാർട്ടി യോഗത്തിനു ശേഷം തീരുമാനിക്കുമെന്നും പി.സി. ജോർജ് പറഞ്ഞു. നിലവിലെ പത്തനംതിട്ട എം.പി. ആന്റോ ആന്റണി ഇനിം മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്നും ആന്റോയെക്കുറിച്ച് ആർക്കും നല്ല അഭിപ്രായമല്ല ഉള്ളതെന്നും പി.സി.ജോർജ് വിമർശിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more