| Friday, 26th May 2017, 4:35 pm

'ഞാനെന്ത് കഴിക്കണമെന്ന് ഞാന്‍ തീരുമാനിക്കും'; കന്നുകാലി കശാപ്പ് നിരോധനം ഫാസിസത്തിന്റെ കടന്ന് കയറ്റമെന്നും പി.സി ജോര്‍ജ്ജ് എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഫാസിസത്തിന്റെ കടന്ന് കയറ്റമാണെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ്. താനെന്ത് കഴിക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

മനുഷ്യനെ സൃഷ്ടിച്ചത് അവസാനമാണ്. മനുഷ്യരുടെ ആവശ്യത്തിന് വേണ്ടിയാണ് ഭൂമിയില്‍ ബാക്കിയുള്ളതെല്ലാം സലൃഷ്ടച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആരാണ് ഇങ്ങനെയൊക്കെ തീരുമാനിക്കാനെന്നും അദ്ദേഹം ചോദിച്ചു.


Also Read: വിജിലന്‍സ് റെയ്ഡിനിടെ ഉദ്യോഗസ്ഥന്‍ കരിമണിമാല അടിച്ചുമാറ്റി; നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണം; കള്ളന്‍ കാണാമറയത്ത്


ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും രണ്ട് വ്യത്യസ്ത സംസ്‌കാരമാണ് ഉള്ളത്. നരേന്ദ്രമോദി വിചാരിക്കാത്ത തരത്തിലുള്ള പ്രതികരണമാണ് രാജ്യത്ത് നിന്ന് ഉണ്ടാവുക എന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.


Never Miss: ‘ഇറങ്ങിപ്പോകൂ, റിപ്പബ്ലിക്ക് പോലുള്ള ദേശവിരുദ്ധ ചാനലുകളോട് ഞാന്‍ സംസാരിക്കില്ല’; ‘അയ്യര്‍ ദി ഗ്രേറ്റാ’യി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍


കന്നുകാലി കശാപ്പു നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കത്തിനു പിന്നില്‍ മത വികാരം ആളിക്കത്തിക്കാനുള്ള സംഘപരിവാര്‍ അജണ്ടയെന്നാണ് എം.ബി രാജേഷ് എം.പി പറഞ്ഞത്. നിരോധനം നിയമപരമായി നിലനില്‍ക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘കന്നുകാലി കശാപ്പ് നിര്‍ത്തുന്നു എന്നതിന്റെ അര്‍ത്ഥം ഇന്ത്യയിലെ ജനാധിപത്യം നിര്‍ത്തുന്നു എന്നാണ്’; പിന്നില്‍ ആര്‍.എസ്.എസ് അജണ്ടയെന്നും അഡ്വ. ടി. സിദ്ദിഖ്


തീരുമാനം അബദ്ധ ജഡ്ഡിലവും അപകടകരവുമാണെന്നു പറഞ്ഞ എം.ബി രാജേഷ് നീക്കത്തിനു പിന്നില്‍ സംഘപരിവാറിന്റെ ഇരട്ടത്താപ്പാണെന്നും പറഞ്ഞു. കശാപ്പു നിരോധനം ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയില്‍ കനത്ത ആഘാതമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ബീഫ് കയറ്റുമതിയുടെ ഏറിയ പങ്കും സംഘപരിവാറിന്റെ അടുത്ത ആളുകളുടേയാണെന്നും രാജേഷ് പറഞ്ഞു. വോട്ട് ബാങ്ക് ലക്ഷ്യം വച്ചു കൊണ്ടുള്ള വര്‍ഗ്ഗീയ ധ്രുവീകരണമാണ് നീക്കത്തിനു പിന്നിലെന്നും രാജേഷ് പറഞ്ഞു.

We use cookies to give you the best possible experience. Learn more