തിരുവനന്തപുരം: കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഫാസിസത്തിന്റെ കടന്ന് കയറ്റമാണെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ്. താനെന്ത് കഴിക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
മനുഷ്യനെ സൃഷ്ടിച്ചത് അവസാനമാണ്. മനുഷ്യരുടെ ആവശ്യത്തിന് വേണ്ടിയാണ് ഭൂമിയില്‍ ബാക്കിയുള്ളതെല്ലാം സലൃഷ്ടച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആരാണ് ഇങ്ങനെയൊക്കെ തീരുമാനിക്കാനെന്നും അദ്ദേഹം ചോദിച്ചു.
ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും രണ്ട് വ്യത്യസ്ത സംസ്‌കാരമാണ് ഉള്ളത്. നരേന്ദ്രമോദി വിചാരിക്കാത്ത തരത്തിലുള്ള പ്രതികരണമാണ് രാജ്യത്ത് നിന്ന് ഉണ്ടാവുക എന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
കന്നുകാലി കശാപ്പു നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കത്തിനു പിന്നില്‍ മത വികാരം ആളിക്കത്തിക്കാനുള്ള സംഘപരിവാര്‍ അജണ്ടയെന്നാണ് എം.ബി രാജേഷ് എം.പി പറഞ്ഞത്. നിരോധനം നിയമപരമായി നിലനില്‍ക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തീരുമാനം അബദ്ധ ജഡ്ഡിലവും അപകടകരവുമാണെന്നു പറഞ്ഞ എം.ബി രാജേഷ് നീക്കത്തിനു പിന്നില്‍ സംഘപരിവാറിന്റെ ഇരട്ടത്താപ്പാണെന്നും പറഞ്ഞു. കശാപ്പു നിരോധനം ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയില്‍ കനത്ത ആഘാതമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ബീഫ് കയറ്റുമതിയുടെ ഏറിയ പങ്കും സംഘപരിവാറിന്റെ അടുത്ത ആളുകളുടേയാണെന്നും രാജേഷ് പറഞ്ഞു. വോട്ട് ബാങ്ക് ലക്ഷ്യം വച്ചു കൊണ്ടുള്ള വര്‍ഗ്ഗീയ ധ്രുവീകരണമാണ് നീക്കത്തിനു പിന്നിലെന്നും രാജേഷ് പറഞ്ഞു.