വിശ്വാസികള്‍ക്ക് റംസാന്‍ ആശംസകളുമായി പി.സി ജോര്‍ജ്; അപ്പോ ഹിന്ദു രാഷ്ട്രമാക്കേണ്ടേ എന്ന് കമന്റുകള്‍
Kerala
വിശ്വാസികള്‍ക്ക് റംസാന്‍ ആശംസകളുമായി പി.സി ജോര്‍ജ്; അപ്പോ ഹിന്ദു രാഷ്ട്രമാക്കേണ്ടേ എന്ന് കമന്റുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th April 2021, 1:31 pm

 

പൂഞ്ഞാര്‍: റംസാന്‍ മാസത്തെ വരവേല്‍ക്കുന്ന വിശ്വാസികള്‍ക്ക് ആശംസകളുമായി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. ഫേസ്ബുക്കിലാണ് പി.സി ജോര്‍ജ് ആശംസകളുമായി എത്തിയത്. ‘വ്രതശുദ്ധിയുടെ നിറവില്‍ നോമ്പ് കാലത്തെ വരവേല്‍ക്കുന്ന വിശ്വാസികള്‍ ഏവര്‍ക്കും റംസാന്‍ ആശംസകള്‍’ എന്നാണ് അദ്ദേഹം എഴുതിയത്.

അതേസമയം, ഇന്ത്യ ഒരു ഹിന്ദു രാജ്യമാക്കണം എന്ന പി.സി ജോര്‍ജിന്റെ നേരത്തേയുള്ള പ്രസ്താവനക്ക് മറുപടിയായി പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നത്.

അപ്പോ ഹിന്ദു രാഷ്ട്രമാക്കേണ്ടേ, ഒരു ഹിന്ദു രാഷ്ട്രത്തില്‍ റംസാന്‍ വ്രതമെടുക്കുന്നത് ദേശദ്രോഹമല്ലേ നേതാവേ

രാജ്യം ഹിന്ദു രാഷ്ട്രമാക്കണമെന്ന് പറഞ്ഞ മഹാന്റെ റംസാന്‍ ആശംസ, എവിടെങ്കിലും ഒന്ന് ഒറച്ച് നിക്കടേയ് മെയ് 2ന് വോട്ടെണ്ണുമ്പോള്‍ തോറ്റ് തുന്നംപാറാനുള്ള ജോര്‍ജിന് പരാജയാസംശകള്‍ നേരുന്നു, തുടങ്ങിയ കമന്റുകളാണുള്ളത്.

നേരത്തേ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി. സി ജോര്‍ജ് എം.എല്‍.എ പറഞ്ഞിരുന്നു. എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു പി. സി ജോര്‍ജ് പറഞ്ഞത്.

‘സുപ്രീം കോടതി ലവ് ജിഹാദ് ഇല്ലെന്ന് പറഞ്ഞു. എന്നാല്‍ അത് തെറ്റാണ് ലവ് ജിഹാദ് ഉണ്ട്. ഈ പോക്ക് അവസാനിപ്പിക്കാന്‍ ഒരു മാര്‍ഗമേയുള്ളു. മഹത്തായ ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. അല്ലാതെ രക്ഷപ്പെടില്ല,’ എന്നായിരുന്നു പി.സി ജോര്‍ജ് പറഞ്ഞത്.

ഹിന്ദുരാഷ്ട്രമാക്കുമെന്ന് പി.സി ജോര്‍ജ് പറഞ്ഞാല്‍ വലിയ പ്രശ്‌നമാണ്. ആ പ്രശ്‌നം താന്‍ തന്നെ സഹിച്ചുകൊള്ളാം എന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു. ലവ് ജിഹാദ് അടക്കമുള്ള വര്‍ഗീയ ഇടപെടലുകള്‍ തടയാന്‍ ഹിന്ദുരാഷ്ട്രമാക്കുക എന്നതാണ് ഏക വഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊടുപുഴയില്‍ എച്ച്. ആര്‍.ഡി.എസ് സ്വാതന്ത്ര്യ ദിന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ജോര്‍ജിന്റെ വിവാദ പാരാമര്‍ശം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PC George Ramzan wishes and Comments