പി.സി ജോര്‍ജിനെ യു.ഡി.എഫിലെടുക്കില്ല; ജനപക്ഷം എന്‍.ഡി.എയിലേക്കെന്ന് റിപ്പോര്‍ട്ട്
Kerala Election 2021
പി.സി ജോര്‍ജിനെ യു.ഡി.എഫിലെടുക്കില്ല; ജനപക്ഷം എന്‍.ഡി.എയിലേക്കെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th February 2021, 10:01 pm

കോട്ടയം: പി.സി ജോര്‍ജിനെ യു.ഡി.എഫിലേക്കെടുക്കില്ല. മുന്നണിയിലെടുക്കാനാകില്ലെന്ന് യു.ഡി.എഫ് നേതൃത്വം ജോര്‍ജിനെ അറിയിച്ചു.

അതേസമയം സ്വതന്ത്രനായാല്‍ പിന്തുണയ്ക്കാമെന്ന യു.ഡി.എഫ് നിലപാട് ജോര്‍ജ് തള്ളി. എന്‍.ഡി.എയുമായി ചര്‍ച്ച സജീവമാക്കാനാണ് പി.സി ജോര്‍ജിന്റെ തീരുമാനം.

രണ്ട് സീറ്റുകളും മുന്നണി പ്രവേശനവുമായിരുന്നു പി.സി ജോര്‍ജ് യു.ഡി.എഫിന് മുന്നില്‍ വെച്ച ഡിമാന്റ്. എന്നാല്‍ രണ്ടും മുന്നണി നേതൃത്വം തള്ളി.

അതേസമയം എന്‍.ഡി.എയുമായുള്ള സഖ്യചര്‍ച്ച സജീവമാക്കാനാണ് ജോര്‍ജിന്റെ നീക്കം. എന്‍.ഡി.എ നേതാക്കളുമായി നാളെയും മറ്റന്നാളും സംസാരിക്കുമെന്ന് ജോര്‍ജ് വ്യക്തമാക്കി.

പൂഞ്ഞാര്‍ മണ്ഡലത്തില്‍ പി.സി ജോര്‍ജിന് കാര്യമായ സ്വാധീനം ഉണ്ടെന്നതും അതിനൊപ്പം ബി.ജെ.പി സംവിധാനവും ചേരുമ്പോള്‍ വിജയം ഉറപ്പാണെന്നാണ് എന്‍.ഡി.എ വിലയിരുത്തുന്നത്.

മുന്നണിയിലേക്കെത്തിയാല്‍ പൂഞ്ഞാറിന് പുറമെ കാഞ്ഞിരപ്പള്ളി സീറ്റുകൂടി ബി.ജെ.പി വിട്ടുകൊടുത്തേക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PC George Move to NDA UDF Kerala Election 2021