Kerala News
'എന്റെ അപ്പനാണ് അകത്തുള്ളത് അത് കൊണ്ടാണ് പോയി കണ്ടത്'; ഫ്രാങ്കോയെ ജയില്‍ അടക്കാന്‍ കാരണമായ പത്രക്കാര്‍ക്ക് മുകളില്‍ ഇടിത്തീ വിഴും; പി.സി ജോര്‍ജ് (വീഡിയോ)
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 25, 02:25 pm
Tuesday, 25th September 2018, 7:55 pm

പാല:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ജയിലിലാവാന്‍ കാരണം പത്രക്കാരാണെന്നും. പത്രക്കാര്‍ തലയ്ക്ക് സ്ഥിരതയില്ലാത്തവരാണെന്നും പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്.

പാല ജയിലില്‍ എത്തി ബിഷപ്പിനെ കണ്ട് പുറത്തിറങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിഷപ്പിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് എന്റെ അപ്പനാണ് അകത്തുള്ളത് അത് കൊണ്ടാണ് കാണാന്‍ പോയത് എന്നായിരുന്നു എം.എല്‍.എയുടെ ആദ്യ പ്രതികരണം.

Also Read ബിഷപ്പ് ഫ്രാങ്കോയെ ജയിലില്‍ സന്ദര്‍ശിച്ച് പാലാ സഹായ മെത്രാന്‍

തുടര്‍ന്ന് പത്രക്കാര്‍ തലയ്ക്ക് സ്ഥിരതയില്ലാത്തവരാണെന്നും ഞാന്‍ ആദ്യം മുതല്‍ ശരിയോടൊപ്പം നില്‍ക്കുന്നവനാണ്, നിങ്ങള്‍ പത്രക്കാര്‍ക്ക് അയാളെ ജയിലിലാക്കണം. നിങ്ങള്‍ ചിരിച്ചോ, സന്തോഷിച്ചോ, ഇടിത്തീയായ് മേളില്‍ വീഴും എന്നും പി.സി ജോര്‍ജ് പറഞ്ഞു.

പത്രക്കാരാണ് ബിഷപ്പിനെ ജയിലിടക്കാനുള്ള മെയിന്‍ കാരണം, നിരപരാധിയായ ഒരു വൈദികനെ ജയിലിലടയ്ക്കുകയായിരുന്നെന്നും ജോര്‍ജ് പറഞ്ഞു. നിരപരാധിയെ ജയിലിലാക്കിയതിന് ശിക്ഷ ഇടിത്തീയായി വരും. മാധ്യമപ്രവര്‍ത്തകരാണ് ബിഷപ്പിനെ ജയിലിലാക്കിയത്. എന്നും ബിഷപ്പിന്റെ കൈമുത്തിയാണ് താന്‍ വന്നതെന്നും പി.സി പറഞ്ഞു.

DoolNews Video