| Friday, 5th May 2017, 4:33 pm

'മുഖ്യമന്ത്രി കസേരയില്‍ ഒരു നിമിഷം പോലും തുടരാന്‍ മാനാഭിമാനമുണ്ടെങ്കില്‍ പിണറായി വിജയന് സാധിക്കുകയില്ല'; കോടതി വിധിച്ച 25000 പിണറായിയുടെ ശമ്പളത്തില്‍ നിന്നും കൊടുക്കണമെന്നും പി.സി ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ടി.പി. സെന്‍ കുമാര്‍ വിഷയത്തില്‍ സുപ്രീം കോടതി വിധി പിണറായി സര്‍ക്കാരിനുള്ള ദണ്ഡനയാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ.

ആറോ എട്ടോ വിവരം കെട്ട ഉപദേശക വൃന്ദങ്ങളുമൊത്ത് കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഒരു നിമിഷം പോലും തുടരാന്‍ മാനാഭിമാനമുണ്ടെങ്കില്‍ പിണറായി വിജയന് സാധിക്കുകയില്ലെന്നും പി.സി ജോര്‍ജ് പറയുന്നു. ഫെയ്‌സ് ബുക്കിലൂടെയായിരുന്നു പൂഞ്ഞാറ് എം.എല്‍.എയുടെ പ്രതികരണം.

കോടതി വിധിച്ച 25000 രൂപ പിഴ പിണറായി വിജയന്റെ ശമ്പളം നിന്ന് കൊടുക്കണമെന്നും പി.സി ജോര്‍ജ് പറയുന്നു. ഇത് കേരള സര്‍ക്കാരിനെതിരെയുള്ള സുപ്രീം കോടതിയുടെ വിധിയായി കേരള ജനപക്ഷം കാണുന്നില്ലെന്നും അദ്ദേഹം പറയുന്നു.

പി.സി ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ടി. പി. സെന്‍ കുമാര്‍ വിഷയത്തിലെ സുപ്രീംകോടതി വിധി പിണറായി സര്‍ക്കാരിനിട്ടുള്ള ദണ്ഡനയാണ്.
ഇതുവരെ തീര്‍ച്ച പെടുത്താന്‍ പോലും സാധിക്കാത്ത ആറോ, എട്ടോ വിവരംകെട്ട ഉപദേശക വൃന്ദങ്ങളുമൊത്ത് കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഒരു നിമിഷം പോലും തുടരാന്‍ മാനാഭിമാനമുണ്ടെങ്കില്‍ പിണറായി വിജയന് സാധിക്കുകയില്ല.


Also Read: ബാഹുബലിയിലെ ശിവകാമിയുടെ വേഷം വേണ്ടെന്ന് വെച്ചത് പ്രമുഖ നടി; രമ്യ കൃഷ്ണന് നറുക്ക് വീണത് പിന്നീട്


കോടതി വിധിച്ച ഇരുപത്തിഅയ്യായിരം രൂപ പിഴ പിണറായി വിജയന്റെ ശമ്പളത്തില്‍ നിന്ന് കൊടുക്കണം. ഇത് കേരള സര്‍ക്കാരിനെതിരെയുള്ള സുപ്രീംകോടതിയുടെ വിധിയായി കേരള ജനപക്ഷം കാണുന്നില്ല.
പി.സി. ജോര്‍ജ്ജ് എം.എല്‍.എ
“കേരള ജനപക്ഷം”
നേരിനൊപ്പം, നാടിനൊപ്പം.

We use cookies to give you the best possible experience. Learn more