| Monday, 8th August 2016, 4:00 pm

മാണിയേയും മകനേയും കണക്കിന് പരിഹസിച്ച് പി.സി ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ കണക്കിന് പരിഹസിച്ച് പി.സി.ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കെ.എം മാണിയേയും മകന്‍ ജോസ് കെ. മാണിയേയും ഉന്നംവെച്ചും ഇരുവരേയും പശുവായും കിടാവായും വിശേഷിപ്പിച്ചാണ് ഒരു വര്‍ത്തമാനകാല കഥ എന്ന തലക്കെട്ടോടെയുളള പി.സി.ജോര്‍ജിന്റെ പോസ്റ്റ്. പോസ്റ്റിനൊപ്പം പശുവിന്റേയും കിടാവിന്റേയും ചിത്രം ജോര്‍ജ്ജ് ചേര്‍ത്തിട്ടുണ്ട്.

യു.ഡി.എഫിലെ സ്വരചേര്‍ച്ചകളേയും യു.ഡി.എഫില്‍ മാണി നേരിട്ട അനിശ്ചിതത്വത്തേയും പരോക്ഷമായി പരിഹസിച്ച പി.സി.ജോര്‍ജ് , മാണിയുടെ അടുത്ത ലക്ഷ്യം ബി.ജെ.പിയോ അതോ എല്‍.ഡി.എഫോ ആണെന്നും പോസ്റ്റില്‍ സൂചിപ്പിക്കുന്നു.

കാവി പുരയിടത്തിലോ,വിപ്‌ളവ പറമ്പിലോ എവിടെങ്കിലും ഒരിടത്ത് വേലി പൊളിച്ചു കയറണം എന്ന പോസ്റ്റിലെ പരിഹാസം ഇതിനെ സൂചിപ്പിക്കുന്നു.

പി.ജെ.ജോസഫിനെ ഗായകനാദമുളള കൂട്ടുകാരനായും ജോസ്.കെ മാണിയെ കിടാവായുമാണ് പോസ്റ്റില്‍ പി.സി.ജോര്‍ജ് അവതരിപ്പിച്ചിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more