| Monday, 3rd April 2017, 10:52 am

മംഗളത്തെ മറ്റ് ചാനലുകാര്‍ വിമര്‍ക്കുന്നത് കുശുമ്പുകൊണ്ട് ; ശശീന്ദ്രന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും പി.സി ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മംഗളം ടെലിവിഷനെ വിമര്‍ശിക്കാന്‍ മറ്റുമാധ്യമങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. കുശുമ്പുകൊണ്ടാണ് അവരൊക്കെ മംഗളത്തെ വിമര്‍ശിച്ചതെന്നും പി.സി ജോര്‍ജ് പറയുന്നു.

എ.കെ ശശീന്ദ്രന്റെ കാര്യത്തില്‍ സഹതപിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ബി.ജെ.പിയുടെ അഖിലേന്ത്യാ നേതാവിന്റെ കൈയില്‍ പണം നല്‍കി സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയ തെഹല്‍ക്കയെ പിന്തുണച്ചവരാണ്.


Dont Miss ബംഗളൂരുവിലെ അറവുശാലകള്‍ പൂട്ടിക്കാനുള്ള സമരത്തിന് ആര്‍.എസ്.എസ് നിയോഗിച്ചത് ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ വിവാദ സ്വാമിയെ 


തെഹല്‍ക്ക ചെയ്തത് തെറ്റാണെന്ന് പറഞ്ഞിട്ടെ മംഗളത്തെ വിമര്‍ശിക്കാന്‍ അര്‍ഹതയുളളൂ. മന്ത്രി ശശീന്ദ്രന്‍ ആ സ്ഥാനത്തിരുന്ന് നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

ശശീന്ദ്രന്റേത് വ്യക്തിപരമായ കാര്യമല്ല. ശശീന്ദ്രന്‍ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. സത്യപ്രതിജ്ഞാവിരുദ്ധമായ കാര്യം മന്ത്രിമാര്‍ ഒഴിവാക്കണം.

മാധ്യമപ്രവര്‍ത്തക തന്നെ പ്രീതിപ്പെടുത്താന്‍ വന്നപ്പോള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു വേണ്ടത്. അല്ലാതെ അവരോട് സംസാരിക്കുകയായിരുന്നില്ല വേണ്ടത് എന്നും പി.സി ജോര്‍ജ് പറയുന്നു.

We use cookies to give you the best possible experience. Learn more