| Tuesday, 21st February 2017, 4:14 pm

നടിക്കെതിരായ ആക്രമണം: മലയാളത്തിലെ പ്രമുഖ നടന് ബന്ധമുണ്ട്: നടിയെ ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരുമെന്നും പി.സി ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിലപാട് വ്യക്തമാക്കി പി.സി. ജോര്‍ജ് എം.എല്‍.എ. മലയാളത്തിലെ ഒരു പ്രമുഖ നടനുമായി ബന്ധപ്പെട്ടുണ്ടായ കാര്യമാണ് ഇതെന്നാണ് താന്‍ മനസിലാക്കുന്നതെന്ന് പി.സി ജോര്‍ജ് പറഞ്ഞു.

അതില്‍ ഈ ആക്രമിക്കപ്പെട്ട നടിയുടെ പങ്കാളിത്തവുമുണ്ടെന്നാണ് കേള്‍ക്കുന്നത്. അതാണ് ആ കുടുംബം തകര്‍ത്തതെന്നും പി.സി. ജോര്‍ജ് ആരോപിച്ചു.

ആക്രമിച്ചത് ക്വട്ടേഷന്‍ സംഘമാണെന്ന് പറഞ്ഞ നടിയെയും ചോദ്യംചെയ്യണം. സംഭവത്തില്‍ ഒരുപ്രമുഖ നടന് പങ്കുണ്ടെന്ന കാര്യത്തില്‍ സംശയമില്ലെന്നും ജോര്‍ജ് തിരുവനന്തപുരത്ത് പറഞ്ഞു.

“സംഭവം ക്വട്ടേഷന്‍ ആണെന്ന് നടി തന്നെ പറഞ്ഞു. നടിക്ക് അറിയാം ആരാണ് ഇതിന് പിന്നിലെന്ന്. അത് അവര്‍ തന്നെ വെളിപ്പെടുത്തണമെന്നും പി.സിജോര്‍ജ് പറഞ്ഞു.


Dont Miss എന്നെക്കൊണ്ട് മൂത്രം കുടിപ്പിച്ചു, മറ്റു പ്രതികളുടെ സ്വകാര്യഭാഗങ്ങള്‍ നക്കിച്ചു: ദല്‍ഹി സ്‌ഫോടനക്കേസില്‍ കോടതി വെറുതെവിട്ട മുഹമ്മദ് റഫീഖ് പറയുന്നു 


അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയിലും ചില മാധ്യമങ്ങളിലും നിറംപിടിപ്പിച്ച കഥകളാണ് വരുന്നതെന്നും നടിയോ അമ്മയോ സിനിമാരംഗത്തുള്ള ആരുടേയും പേര് പറഞ്ഞിട്ടില്ലെന്നും നടിയുടെ ബന്ധു വെളിപ്പെടുത്തി.

കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് സാംസ്‌ക്കാരിക മന്ത്രി എ.കെ ബാലനും പറഞ്ഞിരുന്നു. കുറ്റംചെയ്തതത് ദൈവമാണെങ്കിലും പിടികൂടുമെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

ചില സിനിമാ പ്രവര്‍ത്തകരെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രധാനപ്രതിയായ സുനിയുടെ ഫോണ്‍കോള്‍ പരിശോധിച്ചതില്‍ നിന്നും സിനിമാമേഖലയിലുള്ള ചില പ്രമുഖരുമായി സുനി ബന്ധപ്പെട്ടിരുന്നതായ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more