[]കൊച്ചി: മാന്യത മറന്ന വയലാര്‍ രവി തന്നെ മാന്യത പഠിപ്പിക്കേണ്ടെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ്. പത്രപ്രവര്‍ത്തകയോട് പോലും അപമര്യാദയായി പെരുമാറിയ വ്യക്തിയാണ് രവിയെന്നും അദ്ദേഹം പറഞ്ഞു.[]
വിവാദമായ 108″ ആംബുലന്‍സില്‍ വയലാര്‍ രവിയുടെ മകന്‍ ഓഹരി പങ്കാളിത്തമുണ്ടെന്നും ജോര്‍ജ്ജ് ആരോപിച്ചു. മുഖ്യമന്ത്രയുടെ മുന്‍ സാമ്പത്തി- കോപദേഷ്ടാവ് ഷാഫി മേത്തറുമായുള്ള രവിയുടെ മകന്റെ ബന്ധം വെളിപ്പെടുത്തിയതും രവിക്ക തന്നോട് വൈരാഗ്യത്തിന് കാരണമായതായും ജോര്‍ജ്ജ് പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നോട്് നീതി പുലര്‍ത്തിയില്ല. അത് കൊണ്ട് തന്നെ പഴയ സ്‌നേഹമില്ല. തനിക്ക നേരെ ചീമുട്ടയേറ് തുടങ്ങിയത് മുതലാണ് മുഖ്യമന്ത്രിയോടുള്ള സ്‌നേഹം കുറഞ്ഞ് തുടങ്ങിയതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
ഇപ്പോള്‍ മുഖ്യമന്ത്രിയില്‍ പഴയ പോലെ വിശ്വാസമില്ല. ശാലുമേനോന് ജാമ്യം കിട്ടിയത് വിശ്വാസ തകര്‍ച്ചയുടെ ആക്കം കൂട്ടി. മുഖ്യമന്ത്രയോട് ഇടപെടുന്നത് സൂക്ഷിച്ച് വേണം. പ്രതീക്ഷിച്ച ഉമ്മന്‍ ചാണ്ടിയല്ലല്ലോ എന്നതില്‍ ഇപ്പോള്‍ വേദന തോന്നുന്നു എന്നും അദ്ദേഹം പറഞ്ഞു.
കേസ് കോടതിയിലാണെന്നും അത് കൊണ്ട് തന്നെ ഇപ്പോള്‍ ഇതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നുമുള്ള ജോപ്പന്റെ പ്രതികരണത്തില്‍ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാരണം കേസില്‍നിന്ന് രക്ഷപ്പെടുത്താമെന്ന ഉറപ്പിന്മേലാണ് ജോപ്പന്‍ ഇങ്ങിനെ പ്രതികരിച്ചത്.
ആരാണ് അങ്ങിനെ വാക്ക് കൊടുത്തതെന്ന് ചോദ്യത്തിന് വാക്ക് കൊടുക്കേണ്ടവര്‍ എന്നായിരുന്നു പിസി ജോര്‍ജ്ജിന്റെ മറുപടി. റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്ജ്.