പി.സി ജോര്‍ജും കടയുടമയും തമ്മില്‍ വാക്കേറ്റം; ഭരണി എറിഞ്ഞുടക്കല്‍, പൊലീസ് കേസ്
Kerala News
പി.സി ജോര്‍ജും കടയുടമയും തമ്മില്‍ വാക്കേറ്റം; ഭരണി എറിഞ്ഞുടക്കല്‍, പൊലീസ് കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th September 2019, 2:59 pm

മൂന്നിലവ്: പാലാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.ഹരിക്ക് വേണ്ടി വോട്ട് ചോദിക്കാനെത്തിയ പി.സി ജോര്‍ജ് എം.എല്‍.എയും വ്യാപാരിയും തമ്മില്‍ വാക്കേറ്റം നടന്നു. എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നവര്‍ കടയില്‍ ആക്രമണം നടത്തിയെന്ന് കടയുടമ പൊലീസില്‍് പരാതി നല്‍കി.

കുരിശുങ്കല്‍പറമ്പില്‍ സിബിയുടെ ബേക്കറിക്ക് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ രാവിലെ 11 മണിക്കാണ് സംഭവം നടന്നത്. കടയിലെത്തിയ പി.സി ജോര്‍ജും സിബിയും തമ്മില്‍ വാക്ക്തര്‍ക്കമുണ്ടാവുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതോടെ എം.എല്‍.എക്ക് ഒപ്പമുണ്ടായിരുന്നവര്‍ കടയിലെ അലമാര തകര്‍ക്കുകയും ഭരണികള്‍ എറിഞ്ഞുടക്കുകയുമായിരുന്നു. കടയുടമ പ്രകോപനപരമായി സംസാരിച്ചപ്പോള്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ കടയിലേക്ക് എത്തുക മാത്രമാണ് ഉണ്ടായതെന്നാണ് പി.സി ജോര്‍ജിന്റെ വാദം.

പാലാ ഉപതെരഞ്ഞടുപ്പില്‍ ബി.ജെ.പിക്ക് വിജയസാധ്യതയില്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ പറഞ്ഞിരുന്നു.. ക്രൈസ്തവ സ്വതന്ത്രനെ എന്‍.ഡി.എ സ്ഥാനാര്‍ഥിയാക്കിയാല്‍ പാലയില്‍ വിജയിക്കാമെന്നായിരുന്നു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് പി.സി ജോര്‍ജിന്റെ നിലപാട്.

ബി.ജെ.പിക്കാരനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നും ബി.ജെ.പി ഹിന്ദുത്വശക്തിയാണെന്ന വികാരമാണ് ജനങ്ങള്‍ക്കുള്ളത് പി.സി ജോര്‍ജ് അന്ന് പറഞ്ഞു.ബി.ജെ.പിയോടുള്ള ജനവികാരം മാറാതെ അവര്‍ക്ക് പാലായിലോ കേരളത്തിലോ നേട്ടമുണ്ടാക്കാനാവില്ലെന്നും പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ