| Monday, 26th March 2018, 3:10 pm

ദേശീയപാതയ്‌ക്കെതിരെ സമരം ചെയ്യുന്നത് ശരിയല്ല; കീഴാറ്റൂരില്‍ ബൈപ്പാസ് വേണം: പി.സി.ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കണ്ണൂര്‍ കീഴാറ്റൂരില്‍ ബൈപ്പാസിനെതിരെയുള്ള വയല്‍ക്കിളികളുടെ സമരത്തിനെതിരെ പി.സി ജോര്‍ജ് എം.എല്‍.എ. “വികസനവിഷയമായ റോഡ് നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്നത് ശരിയല്ല. കീഴാറ്റൂരിലെ യഥാര്‍ഥ വിഷയം ബൈപ്പാസല്ല. ആ പ്രദേശം രണ്ടായി പകുത്തുപോകുന്നതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ദേശീയപാത നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ പി.സി ജോര്‍ജ് പങ്കെടുത്തിരുന്നു. അവിടെ വച്ച് ദേശീയപാതയ്‌ക്കെതിരെയാണ് പി.സി ജോര്‍ജ് സംസാരിച്ചത്.


ALSO READ: എതിര്‍ക്കാന്‍ വേണ്ടി മാത്രം കുപ്പായം തയ്പ്പിച്ച് ചിലര്‍ ഇറങ്ങിയിട്ടുണ്ട്: എന്ത് എതിര്‍പ്പുണ്ടെങ്കിലും മുന്നോട്ട് പോകും: കീഴാറ്റൂര്‍ സമരത്തെ വിമര്‍ശിച്ച് പിണറായി


റോഡ് വരുമ്പോള്‍ നിലവിലുള്ള വയല്‍ നികത്താന്‍ മലകള്‍ ഇടിക്കേണ്ടി വരുമെന്നും അത് പരിസ്ഥി ആഘാതം കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്നും ജോര്‍ജ് പറഞ്ഞിരുന്നു. മാത്രമല്ല കീഴാറ്റൂരിലെ സമരത്തിന് താന്‍ എല്ലാവിധത്തിലുള്ള പിന്തുണയും നല്‍കുന്നുവെന്നും ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സമരത്തെ എതിര്‍ത്തുകൊണ്ട് പി.സി ജോര്‍ജ് രംഗത്തെത്തിയിരിക്കുന്നത്.

വി.എം സുധീരന്‍, സുരേഷ് ഗോപി, തുടങ്ങിയവര്‍ കീഴാറ്റൂര്‍ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more