| Thursday, 18th August 2016, 1:03 pm

പിണറായിയുടെ ശബരിമല യാത്ര മുടക്കിയത് അയ്യപ്പന്‍; ഞാനിത് പണ്ടേ പറഞ്ഞതല്ലേയെന്ന് പി.സി ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന് ശബരിമലയില്‍ കയറുന്നത് തടസ്സം നില്‍ക്കുന്നത് മറ്റാരുമല്ല സാക്ഷാല്‍ അയ്യപ്പസ്വാമിയെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. പിണറായിയ്ക്ക് മലകയറാന്‍ കഴിയില്ലെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

മലകയറാനുള്ള ആരോഗ്യം അദ്ദേഹത്തിന് ഇല്ല എന്നതാണ് അതിനു കാരണം. എന്നിട്ടും വാശിപ്പുറത്താണ് അദ്ദേഹം അവിടേയ്ക്ക് പുറപ്പെടാന്‍ ഒരുങ്ങിയതെന്നും പി.സി കൂട്ടിച്ചേര്‍ത്തു.

മണ്ഡലകാല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കാനിരുന്നതായിരുന്നു. എന്നാല്‍ കനത്ത മഴ ആയതിനാല്‍ അദ്ദേഹം യാത്ര ഉപേക്ഷിച്ചു. പമ്പയില്‍വെച്ചു തന്നെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാനാണ് തീരുമാനം.

രാവിലെ എട്ടുമണിയോടെ പമ്പയില്‍ എത്തിയ മുഖ്യമന്ത്രി അവിടുത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചശേഷം സന്നിധാനത്തേക്ക് പോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ മഴയെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more