| Thursday, 25th May 2017, 2:51 pm

'ഇടത് സര്‍ക്കാര്‍ നാണം കെട്ട സര്‍ക്കാര്‍'; ഏക പ്രതീക്ഷ ധനമന്ത്രി തോമസ് ഐസക് മാത്രമെന്നും സര്‍ക്കാറിന്റെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ പി.സി ജോര്‍ജ്ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ ഒന്നാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ കടുത്ത വിമര്‍ശനവുമായി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ് രംഗത്ത്. പിണറായി വിജയനേയും സര്‍ക്കാറിന്റെ വികസന നയങ്ങളേയും അതിരൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നാണം കെട്ട സര്‍ക്കാറാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്നും പി.സി പറഞ്ഞു.

വ്യക്തിപരമായി പിണറായി വിജയന്‍ സത്യസന്ധനാണ്, നീതിമാനാണ്. ഉറച്ച നിലപാടുകള്‍ കൈമുതലായുള്ള പിണറായി വിജയന് എന്തുപറ്റിയെന്ന് തനിക്ക് മനസിലാകുന്നില്ല. -പി.സി ജോര്‍ജ്ജ് പറഞ്ഞു.


Also Read: ‘ജനവിരുദ്ധമായ പരിപാടികള്‍ നടപ്പാക്കുന്ന തലതിരിഞ്ഞ ബുദ്ധിജീവികളുടെ സ്ഥാപനം’; മൂന്നാം വാര്‍ഷികത്തില്‍ നരേന്ദ്രമോദി സര്‍ക്കാറിനെതിരെ സംഘപരിവാര്‍


ഈ സര്‍ക്കാറില്‍ തനിക്ക് പ്രതീക്ഷയുള്ള ഏക ആള്‍ ധനമന്ത്രി തോമസ് ഐസകാണ്. വികസനകാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഐസക്കിന് സാധിക്കും. കിഫ്ബിയുടെ പ്രായോഗികതയെക്കുറിച്ച് സംശയങ്ങള്‍ ഉയരുന്നുണ്ടെങ്കിലും തോമസ് ഐസ്‌ക്ക് കിഫ്ബി നടപ്പിലാക്കുമെന്ന് തന്നെയാണ് പ്രതീക്ഷ എന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ തുടര്‍ച്ച എന്ന രീതിയിലാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനത്തിന് താരതമ്യേനെ വേഗതയുള്ളതായാണ് താന്‍ വിലയിരുത്തുന്നത് എന്നും പി.സി ജോര്‍ജ്ജ് എം.എല്‍.എ അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more