തിരുവനന്തപുരം: നിയമസഭാ സാമാജികര്‍ക്ക് കുമ്പസരിക്കാന്‍ അവധി വേണമെന്ന് പി.സി ജോര്‍ജ്ജ് എം.എല്‍.എ. നിയമസഭയിലായിരുന്നു പി.സി ജോര്‍ജ്ജ് ആവശ്യമുന്നയിച്ചത്.
പി.സിയുടെ ആവശ്യത്തെ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ പിന്തുണയ്ക്കുകയും ചെയ്തു. പാപങ്ങളേറ്റു പറയാന്‍ പി.സി ജോര്‍ജിന് സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു അംഗങ്ങളുടെ പിന്തുണ.
Also Read: ബി.ജെ.പി വിമതരെ കൂട്ടുപിടിച്ച് മമത ബാനര്‍ജി; യശ്വന്ത് സിന്‍ഹയുമായും അരുണ്‍ ഷൂരിയുമായും നാളെ ചര്‍ച്ച
“പെസഹ ബുധന് നിയമസഭയ്ക്ക് അവധി കൊടുക്കണം. പെസഹവ്യാഴം മാത്രമല്ല പെസഹബുധനും പ്രത്യേകതയുണ്ട്. തനിക്ക് കുമ്പസാരിക്കാന്‍ പോകാന്‍ അവധി വേണം.”
ധനകാര്യ ബില്‍ അവതരണത്തിന്റെ ഭേദഗതിനിര്‍ദേശങ്ങള്‍ക്കിടെയായിരുന്നു പി.സി ആവശ്യവുമായി രംഗത്തെത്തിയത്. മന്ത്രി തോമസ് ഐസക്കിന് പെസഹ ബുധനെക്കുറിച്ചറിയാത്തത് അദ്ദേഹം നല്ല ക്രിസ്ത്യാനിയല്ലാത്തതുകൊണ്ടാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.
പി.സി ജോര്‍ജിന്റെ ആവശ്യം ന്യായമാണെന്നും എന്നാല്‍ അദ്ദേഹം കുമ്പസാരിക്കുന്ന അച്ഛന്റെ അവസ്ഥ ദയനീയമായിരിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.അതേസമയം ചെയ്ത പാപങ്ങള്‍ അപ്പപ്പോള്‍ ഏറ്റുപറയുന്ന ആളാണ് പി.സി ജോര്‍ജെന്നായിരുന്നു എല്‍.ഡി.എഫ് എം.എല്‍.എ ജെയിംസ് മാത്യുവിന്റെ പ്രതികരണം.
പി.സി ജോര്‍ജിന് കുറ്റങ്ങള്‍ ഏറ്റുപറയാന്‍ ഒരു ദിവസം മതിയാകില്ലെന്ന് ആര്‍ രാജേഷും ഓര്‍മിപ്പിച്ചു. എന്നാല്‍ താന്‍ പാപം ചെയ്യാത്തവനാണെന്നും രണ്ട് മിനിറ്റ് പോലും കുമ്പസാരിക്കാനുള്ള പാപങ്ങള്‍ തനിയ്ക്കില്ലെന്നുമായിരുന്നു പി.സി ജോര്‍ജ്ജിന്റെ മറുപടി.
WATCH THIS VIDEO: