[] കോഴിക്കോട്: ഉമ്മന്‍ ചാണ്ടിയും രമേഷ് ചെന്നിത്തലയും തന്നെ പിന്നില്‍ നിന്ന് കുത്തിയെന്ന് മുന്‍ എം.പി പി.സി ചാക്കോ ആരോപിച്ചു. നിയമസഭാ തിരഞ്ഞടുപ്പില്‍ ചാലക്കുടിയിലേറ്റ പരാജയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ തോല്‍പ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ആസൂത്രിത നീക്കം നടത്തി. എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു.
സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തോല്‍വിയെക്കുറിച്ച് നേരിട്ട് ആരാഞ്ഞപ്പോള്‍ ഉമ്മന്‍ ചാണ്ടിയോ ചെന്നിത്തലയോ ഫോണില്‍ പോലും വിളിച്ചില്ല. എ.കെ ആന്റണിയെപ്പോലും ഇവര്‍ തെറ്റിദ്ധരിപ്പിച്ചു.
ചാലക്കുടിയില്‍ താന്‍ മത്സരിച്ചതുകൊണ്ട് രണ്ടു സീറ്റ് നഷ്ടമായെന്നു പ്രചരിപ്പിക്കാന്‍ ആസൂത്രിതശ്രമം നടക്കുന്നു. ചാലക്കുടിയില്‍ മുമ്പു താന്‍ മത്സരിച്ചു ജയിച്ചിട്ടുണ്ട്. അന്നു കെ. കരുണാകരനു വേണ്ടി മണ്ഡലം മാറുകയായിരുന്നു. 2009ലും താനായിരുന്നു അവിടെ മത്സരിക്കേണ്ടിയിരുന്നത്. എന്നാല്‍, കടപ്പാടിന്റെ പേരില്‍ കെ.പി. ധനപാലനു സീറ്റ് നല്‍കി. അന്ന് ഒരക്ഷരം മറുത്തുപറയാതെ തൃശൂരില്‍ മത്സരിച്ചു ജയിച്ചു- ചാക്കോ പറയുന്നു.
ഇനി കേരള രാഷ്ട്രീയത്തില്‍
തോല്‍വിയുടെ പേരില്‍ തന്നെ മാറ്റിനിര്‍ത്താനാവില്ലെന്നും ഇനി കേരളരാഷ്ട്രീയത്തില്‍ സജീവമാകാനാണ് തന്റെ ഉദ്ദേശമെന്നും അദ്ദേഹം പറയുന്നു. രണ്ടുവര്‍ഷം കഴിഞ്ഞുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും തനിക്കു ജയിക്കാന്‍ കഴിയുന്ന പന്ത്രണ്ടോളം നിയമസഭാ സീറ്റുകള്‍ കേരളത്തിലുണ്ടെന്നും ചാക്കോ പറഞ്ഞു.
ഒരു ദിനപ്പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചാക്കോ.