സ്പ്രിംഗ്‌ളറില്‍ കേരള ഘടകത്തെ തള്ളിയെന്ന വാര്‍ത്ത നിഷേധിച്ച് പോളിറ്റ് ബ്യൂറോ; വിവാദത്തില്‍ പ്രതികരണമില്ല
Sprinklr Deal
സ്പ്രിംഗ്‌ളറില്‍ കേരള ഘടകത്തെ തള്ളിയെന്ന വാര്‍ത്ത നിഷേധിച്ച് പോളിറ്റ് ബ്യൂറോ; വിവാദത്തില്‍ പ്രതികരണമില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th April 2020, 5:11 pm

ന്യൂദല്‍ഹി: സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ കേരളഘടകത്തിന്റെ വിശദീകരണം സി.പി.എം കേന്ദ്ര നേതൃത്വം തള്ളിയെന്ന വാര്‍ത്ത നിഷേധിച്ച് പൊളിറ്റ് ബ്യൂറോ. സംസ്ഥാന സര്‍ക്കാര്‍ കൊവിഡ്  പ്രതിരോധത്തില്‍ നടപ്പിലാക്കിയ മികച്ച പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും പി.ബി പറഞ്ഞു.

സ്പ്രിംഗ്‌ളര്‍ വിവാദവുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വം തള്ളിയെന്ന വാര്‍ത്തയാണ് പി.ബി നിഷേധിച്ചത്. വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും ദൗര്‍ഭാഗ്യകരവുമാണെന്ന് പി.ബി പ്രസ്താവനയില്‍ വ്യക്തമാക്കി.

കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കൊവിഡ്-19 പ്രതിരോധത്തിനായി നടത്തിവരുന്നത്. അതിനിടെ ഇത്തരം തെറ്റായ വാര്‍ത്തകള്‍ വരുന്നത് പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചാണെന്നും പി.ബി. പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്പ്രിംഗ്‌ളര്‍ വിവാദവുമായി ബന്ധപ്പെട്ട് യാതൊരു വിശദീകരണവും പി.ബിയുടെ പ്രസ്താവനയില്‍ ഇല്ല

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.