ന്യൂദല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.പിയുടെ മുന്നണി മാറ്റം സി.പി.ഐ.എമ്മിന് തിരിച്ചടിയായെന്ന് പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തല്‍. കൊല്ലത്ത് എം.എ ബേബിയുടെ പരാജയം ആര്‍.എസി.പിയുടെ മുന്നണി മാറ്റത്തിന്റെ ഫലമാണെന്നാണ് യോഗം വിലയിരുത്തിയത്.
സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളുടെ കേന്ദ്രീകരണം തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായെന്നും യോഗം വിലയിരുത്തി.നരേന്ദ്രമോദിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യുന്നതാണ് നല്ലതെന്ന് ന്യൂനപക്ഷങ്ങള്‍ കരുതി. ഇതു വഴി ഭരണവിരുദ്ധ വികാരം മറികടക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞെന്ന സംസ്ഥാന ഘടകത്തിന്റെ റിപ്പോര്‍ട്ട് പിബി അംഗീകരിച്ചു.
പശ്ചിമബംഗ്ലാളിലെ പരാജയത്തിന് കൂട്ടുത്തരവാദിത്വമെന്ന് സി,പി,ഐ.എം സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ് പറഞ്ഞു. കേരളത്തില്‍ ആര്‍.എസ്.പി മുന്നണി വിട്ടത് വിജയസാധ്യതയെ ബാധിക്കില്ലെന്നാണ് നേതാക്കള്‍ പ്രചരണ സമയത്ത് പറഞ്ഞിരുന്നത്. കൊല്ലത്ത് സമീപ മണ്ഡലങ്ങളിലും ഇത് പ്രതിഫലിച്ചു എന്നാണ് സി.പി.ഐ.എം വിലയിരുത്തല്‍.
പിണറായിയുടെ വിവാദ പരാമര്‍ശം കൊല്ലത്ത് തിരിച്ചടിയായോ ചില മണ്ഡലങ്ങളില്‍ വോട്ടു ചോര്‍ന്നോ തുടങ്ങിയ വിഷയങ്ങള്‍ പിന്നീട് വിലയിരുത്തും. അടുത്ത മാസം ആറിന് പി.ബിയും എഴ്, എട്ട് തീയതികളില്‍ കേന്ദ്ര കമ്മിറ്റി യോഗവും വിളിച്ച് ചേര്‍ത്തിട്ടുണ്ട്.