| Friday, 7th August 2020, 7:47 am

ഇതൊന്നും രാജീവ് ഗാന്ധിയുടെ അറിവോടെയല്ല എന്ന് പറഞ്ഞ് തരൂര്‍ സ്വയം അപഹസ്യനാകരുത്

പി.ബി ജിജീഷ്

ഡോ. ശശി തരൂര്‍ ഇപ്പോള്‍ പറയുന്നത് 1986-ല്‍ ബാബ്റി പള്ളിയുടെ പൂട്ട് ഹൈന്ദവാരാധനക്കായി തുറന്നു കൊടുത്തത് ഫൈസബാദ് സെഷന്‍സ് ജഡ്ജിയുടെ ഉത്തരവ് അനുസരിച്ചാണ്. അതില്‍ രാജീവ് ഗാന്ധിക്കോ, കൊണ്ഗ്രസിനോ പങ്കില്ല എന്നാണ്.

രാജീവ് ഗാന്ധിയുടെ വര്‍ഗീയ രാഷ്ട്രീയ വ്യതിയാനങ്ങളെക്കുറിച്ച് India from Midnight to Millennium ത്തില്‍ അദ്ദേഹം തന്നെ എഴുതിയിട്ടുള്ളതിനാല്‍ അതിലേയ്ക്ക് കൂടുതല്‍ കടക്കുന്നില്ല. നമ്മുടെ വിഷയം അയോധ്യയാണല്ലോ.

ഫൈസബാദ് ജില്ലാ ജഡ്ജിയുടെ വിധി അനുസരിച്ചാണ് പൂട്ടു തുറന്നത് എന്നത് സാങ്കേതികമായി ശരിയാണ്. എന്നാല്‍ അതിനു പശ്ചാത്തലമൊരുക്കിയത് രാജീവ് ഗാന്ധിയും, ഉപദേശകന്‍ അരുണ്‍ നെഹ്രുവും, യു പി മുഖ്യമന്ത്രി ബീര്‍ ബഹാദൂര്‍ സിംഗും അടങ്ങുന്ന രാഷ്ട്രീയ നേതൃത്വമാണ്.

1986 ജനുവരി 25-ന് ഉമേഷ് ചന്ദ്ര പാണ്ഡേ എന്ന യുവ അഭിഭാഷകന്‍ പൂട്ട് തുറക്കണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കുന്നു. ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റും, പോലീസ് സൂപ്രണ്ടും ഗേറ്റ് തുറക്കുന്നതുകൊണ്ട് ഒരു ക്രമസമാധാനപ്രശ്നവും ഉണ്ടാകില്ല എന്ന് കോടതിയില്‍ നേരിട്ടു ഹാജരായി ഉറപ്പു നല്‍കുന്നു.

ഫെബ്രുവരി ഒന്നാം തിയ്യതി പള്ളിയുടെ പൂട്ട് തുറന്നുകൊടുക്കാന്‍ കോടതി ഉത്തരവ് വരുന്നു. ഉത്തരവ് വന്ന് #ഒരു_മണിക്കൂറിനുള്ളില്‍ അതു നടപ്പാക്കുന്നു. ആ സമയം കൊണ്ട് അവിടെ കാമറ ക്രൂ ഉള്‍പ്പടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നു.

ഇതൊന്നും രാജീവ് ഗാന്ധിയുടെ അറിവോടെയല്ല എന്ന് പറയുന്ന ശ്രീ തരൂര്‍ സ്വയം അപഹസ്യനാകരുത്.

പ്രണബ്മുഖര്‍ജി ഉള്‍പ്പടെ പല നേതാക്കന്മാരും രാജീവ് ഗാന്ധിയുടേത് തെറ്റായ തീരുമാനമായിപ്പോയി എന്നും അതൊരു വഞ്ചനയായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്. ഇപ്പോ കൊണ്ഗ്രസ്സുകാര്‍ തന്നെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അത് രാജീവ് ഗാന്ധിയുടെ തീരുമാനം ആയിരുന്നു എന്ന് അഹങ്കാരത്തോടെ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PB Jijeesh Shashi Tharoor Rajiv Gandhi Ayodhya Ram Temple

പി.ബി ജിജീഷ്

We use cookies to give you the best possible experience. Learn more